ETV Bharat / sitara

റസിയക്ക് വാങ്ക് വിളിക്കണം; അനശ്വര രാജന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കി

author img

By

Published : Feb 26, 2020, 7:04 PM IST

കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന 'വാങ്ക്' എന്ന ചിത്രത്തിൽ അനശ്വര രാജൻ, വിനീത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Vaanku  Anaswara Rajan  Anaswara Rajan film  vineeth  v.k prakash  kavya prakash  റസിയക്ക് വാങ്ക് വിളിക്കണം  അനശ്വര രാജൻ  കാവ്യ പ്രകാശ്  വാങ്ക്  വിനീത്  vk prakash's daughter directing film
വാങ്ക്

അള്ളാഹുവിന്‍റെ ശബ്‌ദം, വാങ്ക് വിളിക്കാനുള്ള ആഗ്രഹവുമായി ഒരു പെൺകുട്ടി. സംവിധായകൻ വി.കെ പ്രകാശിന്‍റെ മകള്‍ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന 'വാങ്ക്' ചിത്രത്തിലെ ട്രെയിലർ പുറത്തുവിട്ടു. അനശ്വര രാജൻ, വിനീത് എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നത്. ചിത്രത്തിനായി ഉണ്ണി ആർ. കഥയും ഷബ്‌ന മുഹമ്മദ് തിരക്കഥയും ഒരുക്കുന്നു. പി.എസ്. റഫീക്കിന്‍റെ വരികള്‍ക്ക് ഔസേപ്പച്ചനാണ് സംഗീതം പകരുന്നത്.

  • " class="align-text-top noRightClick twitterSection" data="">

ജോയ് മാത്യു, ഷബ്‌ന മുഹമ്മദ്, തെസ്‌നി ഖാന്‍, നന്ദന വർമ, ഗോപികാ രമേശ്, മീനാക്ഷി, മേജര്‍ രവി, പ്രകാശ് ബാരെ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ് വാങ്ക്. 7ജെ ഫിലിംസിന്‍റെ ബാനറിൽ സിറാജുദീൻ കെ.പിയും ഷബീര്‍ പഠാനും ചേർന്നാണ് വാങ്ക് നിർമിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.