സിനിമാസ്വാദകര്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നുകൊണ്ട് അണിയറയില്‍ ഒരുങ്ങുന്ന കുറുപ്പ്, ഉല്ലാസം ചിത്രങ്ങളുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറുപ്പ്. ദുല്‍ഖര്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈദ് ആശംസകള്‍ നേര്‍ന്നുകൊണ്ട് പോസ്റ്റര്‍ പുറത്തുവിട്ടത്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. താരത്തിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ മുടക്കുമുതല്‍ 35 കോടിയാണ്. മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധൂലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി.ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
- " class="align-text-top noRightClick twitterSection" data="">
യുവനടന്‍ ഷെയ്ന്‍ നിഗം നായകനാകുന്ന ഉല്ലാസത്തിന്‍റെ ഈദ് സ്പെഷ്യല്‍ പോസ്റ്റര്‍ റിലീസ് ചെയ്തിട്ടുണ്ട്. ഷെയ്ന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട പോസ്റ്ററില്‍ നടി അംബിക, അജു വര്‍ഗീസ്, ഷെയ്ന്‍ നിഗം എന്നിവരാണുള്ളത്. നവാഗതനായ ജീവൻ ജോജോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖം പവിത്ര ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.
- " class="align-text-top noRightClick twitterSection" data="">