ദുൽഖർ സൽമാനും പാർവതി തിരുവേത്തും പ്രധാനവേഷങ്ങളിലെത്തി മലയാളത്തിൽ സൂപ്പർ ഹിറ്റായി മാറിയ സിനിമയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ചാർളി. സിനിമയുടെ തമിഴ് റീമേക്ക് ഇപ്പോള്‍ പ്രദര്‍ശനത്തിനൊരുങ്ങുകയാണ്. മാരാ എന്ന പേരില്‍ തമിഴില്‍ റിലീസിനൊരുങ്ങുന്ന സിനിമയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ അവതരിപ്പിച്ച ചാര്‍ളിയുടെ തമിഴ് റീമേക്കില്‍ മാധവനാണ് നായകന്‍. ശ്രദ്ധ ശ്രീനാഥാണ് നായിക. ദിലീപ് കുമാറാണ് ചിത്രം തമിഴില്‍ സംവിധാനം ചെയ്‌തിരിക്കുന്നത്.
ഒടിടി റിലീസായി ജനുവരി 8ന് സിനിമ ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തും. 'ദുല്‍ഖറിന്‍റെ എനര്‍ജി മാധവനില്‍ കാണാന്‍ സാധിച്ചില്ലെന്നും, എങ്കിലും പ്രതീക്ഷയോടെ ഫീല്‍ ഗുഡ് മൂവിക്കായി കാത്തിരിക്കുന്നുവെന്നാണ്' ട്രെയിലറിന് മലയാളി പ്രേക്ഷകര്‍ നല്‍കിയ കമന്‍റുകള്‍. ശിവദ, മാലാ പാര്‍വതി, സീമ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി സിനിമയില്‍ എത്തുന്നത്. വിക്രംവേദയെന്ന ചിത്രത്തിൽ മാധവനും ശ്രദ്ധയും ഒരുമിച്ചെത്തിയിരുന്നു. അലക്സാണ്ടറും മൗലിയുമാണ് മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൽക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദിലീപിന്റെ ആദ്യ സംവിധാന സംരംഭമാണിത്.
- " class="align-text-top noRightClick twitterSection" data="">
2015ൽ പുറത്തിറങ്ങിയ ചാര്‍ളിക്ക് ഉണ്ണി ആറും മാർട്ടിൻ പ്രക്കാട്ടും ചേർന്നാണ് രചന നിർവഹിച്ചത്. 46ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ എന്നിവയുൾപ്പട എട്ട് അവാർഡുകൾ ചാർലി സ്വന്തമാക്കിയിരുന്നു. ഷെബിൻ ബക്കർ, ജോജു ജോർജ്, മാർട്ടിൻ പ്രക്കാട്ട് എന്നിവർ ചേർന്നായിരുന്നു ചാര്‍ളിയുടെ നിർമാണം.