ETV Bharat / sitara

ചെളിയില്‍ ഉരുണ്ട് പൃഥ്വിയും ബിജു മേനോനും; അയ്യപ്പനും കോശിയും ക്ലൈമാക്സ് മേക്കിങ് വീഡിയോ - biju menon

പൃഥ്വിയുമൊത്തുള്ള അടിപിടിയില്‍ ചെളിയില്‍ തലകുത്തനെ വീഴുന്ന ബിജു മേനോനാണ് മേക്കിങ് വീഡിയോയിലെ ശ്രദ്ധാകേന്ദ്രം

Prithviraj  malayalam movie ayyappanum koshiyum climax making video  ചെളിയില്‍ ഉരുണ്ട് പൃഥ്വിയും ബിജു മേനോനും; അയ്യപ്പനും കോശിയും ക്ലൈമാക്സ് മേക്കിങ് വീഡിയോ കാണാം  അയ്യപ്പനും കോശിയും ക്ലൈമാക്സ് മേക്കിങ് വീഡിയോ കാണാം  അയ്യപ്പനും കോശിയും  ayyappanum koshiyum  ayyappanum koshiyum climax making video  biju menon  director sachi
ചെളിയില്‍ ഉരുണ്ട് പൃഥ്വിയും ബിജു മേനോനും; അയ്യപ്പനും കോശിയും ക്ലൈമാക്സ് മേക്കിങ് വീഡിയോ കാണാം
author img

By

Published : Feb 14, 2020, 4:31 PM IST

ഇടിച്ചൊതുക്കിയും പരസ്‌പരം തല്ലിച്ചതച്ചും ചെളിയില്‍ പുതഞ്ഞുള്ള നാടന്‍ പൂരത്തല്ല്‌. 'അയ്യപ്പനും കോശിയും' സിനിമയില്‍ പൃഥ്വിരാജും ബിജു മേനോനും തമ്മിലുള്ള പോര് മുര്‍ധന്യാവസ്ഥയില്‍ എത്തിയ ക്ലൈമാക്‌സ് സീന്‍ പ്രേക്ഷകര്‍ നെഞ്ചിടിപ്പോടെയാണ് കണ്ടത്. ശരിക്കും ഇവരില്‍ ആര് സ്കോര്‍ ചെയ്യുമെന്നുള്ളതായിരുന്നു കണ്ടിരുന്നവരുടെ പ്രധാന ചിന്ത. ആ കിടിലന്‍ അടിയുടെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍.

  • " class="align-text-top noRightClick twitterSection" data="">

പൃഥ്വിയുമൊത്തുള്ള അടിപിടിയില്‍ ചെളിയില്‍ തലകുത്തനെ വീഴുന്ന ബിജു മേനോനാണ് വീഡിയോയിലെ ശ്രദ്ധാകേന്ദ്രം. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിയും ബിജുവും നായകന്മാരായ അനാര്‍ക്കലി എന്ന സിനിമക്ക് ശേഷം സച്ചി തിരക്കഥ രചിച്ച്‌ സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.