സസ്പെന്‍സും കോമഡിയും നിറച്ച അല്‍ മല്ലുവിന്‍റെ ട്രെയിലറിന് ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമെത്തി. ജാസി ഗിഫ്‌റ്റും അഖില ആനന്ദും ചേർന്നാലപിച്ച ഗാനത്തിന്‍റെ വരികൾ എഴുതിയത് ബി.കെ ഹരിനാരായണനും സംഗീതം രഞ്ജിന്‍ രാജുമാണ്. ചിത്രത്തിന്‍റെ തിരക്കഥയും സംവിധായകൻ ബോബന്‍ സാമുവൽ തന്നെയാണ് ഒരുക്കുന്നത്.
നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന അൽ മല്ലുവിൽ മിയ, സിദ്ധിഖ് , ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ജനപ്രിയന്‍, റോമന്‍സ്, ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോബന്‍ സാമുവല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിവേക് മേനോനാണ് ഛായാഗ്രാഹകന്‍. ദീപു ജോസഫാണ് എഡിറ്റർ. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സജില്‍സ് മജീദ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഈ മാസം പത്തിന് അൽ മല്ലു പ്രദര്‍ശനത്തിനെത്തും.