നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത് ഏറെ നിരൂപക പ്രശംസ നേടിയ നിവിന്‍ പോളി സിനിമ മൂത്തോന്‍ വീണ്ടും പുരസ്കാര നിറവില്‍. ബെര്‍ലിനില്‍ നടന്ന ഇന്‍ഡോ ജര്‍മ്മന്‍ ഫിലിം വീക്കില്‍ രണ്ട് പുരസ്കാരങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകര്‍ തെരഞ്ഞെടുത്ത മികച്ച സിനിമയ്ക്കുള്ള പുരസ്കാരവും, മൂത്തോനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റോഷന്‍ മാത്യുവിന് മികച്ച സഹനടനുള്ള പുരസ്കാരവുമാണ് ലഭിച്ചത്. മൂത്തോനിലെ അമീര്‍ എന്ന കഥാപാത്രത്തെ മികവുറ്റതാക്കിയതിനാണ് റോഷന്‍ മാത്യുവിന് പുരസ്കാരം. ആദില്‍ ഹുസൈനാണ് മികച്ച നടനുള്ള പുരസ്കാരം നേടിയിരിക്കുന്നത്.
-
#Moothon wins two awards at Indo-German Film Week! 😍@geetumohandas @anuragkashyap72 @roshanmathew22 @vinod_offl @ShashankSArora @sobhitaD pic.twitter.com/PiWEiFOcKx
— Nivin Pauly (@NivinOfficial) October 2, 2020 " class="align-text-top noRightClick twitterSection" data="
">#Moothon wins two awards at Indo-German Film Week! 😍@geetumohandas @anuragkashyap72 @roshanmathew22 @vinod_offl @ShashankSArora @sobhitaD pic.twitter.com/PiWEiFOcKx
— Nivin Pauly (@NivinOfficial) October 2, 2020#Moothon wins two awards at Indo-German Film Week! 😍@geetumohandas @anuragkashyap72 @roshanmathew22 @vinod_offl @ShashankSArora @sobhitaD pic.twitter.com/PiWEiFOcKx
— Nivin Pauly (@NivinOfficial) October 2, 2020
2019 സെപ്റ്റംബറില്‍ ടൊറന്‍റോ ഫിലിം ഫെസ്റ്റിവലില്‍ അന്തര്‍ദേശീയ പ്രീമിയര്‍ നടത്തിയ ശേഷമാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ലക്ഷദ്വീപും മുംബൈയും പശ്ചാത്തലമാക്കുന്ന ചിത്രം പതിനാല് വയസുള്ള കുട്ടി തന്‍റെ ജ്യേഷ്ഠനെ തേടി ലക്ഷദ്വീപില്‍ നിന്ന് മുംബൈയിലേക്ക് നടത്തുന്ന യാത്രയുടെ കഥയാണ് പറയുന്നത്.