വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ നായകനാകുന്ന 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി' എന്ന ഏറ്റവും പുതിയ ചിത്രം തിയേറ്റര്‍ റിലീസ് ഒഴിവാക്കി നേരിട്ട് ടെലിവിഷന്‍ പ്രീമിയറായി പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകരാണ് തിയേറ്റര്‍ റിലീസ് ഒഴിവാക്കിയ വിവരം അറിയിച്ചത്. അതേസമയം ചിത്രം എന്ന് ടെലിവിഷനില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് പുറത്തുവിട്ടിട്ടില്ല. ചിത്രത്തില്‍ വിഷ്ണുവിനൊപ്പം സാനിയ ഇയ്യപ്പനാണ് നായികയായി എത്തുന്നത്. തൊടുപുഴയിലായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ്.
- " class="align-text-top noRightClick twitterSection" data="
">
വിജിലേഷ്, ബേബി ശ്രീലക്ഷ്മി, നിര്‍മാതാവ് സന്തോഷ് ദാമോദര്‍, ജോയി വാല്‍ക്കണ്ണാടി, ഷെറിന്‍, ജോമോന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സൂരജ് ടോമാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. നോബിള്‍ ജോസാണ് നിര്‍മാണം. എന്‍റെ മെഴുതിരി അത്താഴങ്ങള്‍, പാവ എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ സൂരജ് ടോമും, നിര്‍മാതാവ് നോബിള്‍ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'കൃഷ്ണന്‍കുട്ടി പണി തുടങ്ങി'. എന്‍റെ മെഴുതിരി അത്താഴങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ജിത്തു ദാമോദറാണ് ഈ ചിത്രത്തിന്‍റെയും ഛായാഗ്രാഹണം. നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ മാസത്തില്‍ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി സീ കേരളത്തിലൂടേയും, സീ 5 ഒടിടി റിലീസായും പ്രദര്‍ശനത്തിനെത്തും.