ETV Bharat / sitara

ജോസഫ് തമിഴില്‍ വിചിത്രന്‍; ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് ശിവകാര്‍ത്തികേയന്‍ - ജോജു ജോര്‍ജ് ജോസഫ്

നിർമാതാവും നടനുമായ ആർ.കെ സുരേഷാണ്‌ വിചിത്രനില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്

vichithran first look released  joseph tamil remake vichithran  joseph tamil remake  actor r.k suresh  m.padmakumar  joju george news  ജോസഫ് തമിഴ് റീമേക്ക് വിചിത്രന്‍  തമിഴ് ചിത്രം വിചിത്രന്‍ ഫസ്റ്റ്ലുക്ക്  ജോജു ജോര്‍ജ് ജോസഫ്  മലയാള സിനിമ ജോസഫ്
ജോസഫ് തമിഴില്‍ വിചിത്രന്‍, ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് ശിവകാര്‍ത്തികേയന്‍
author img

By

Published : Sep 23, 2020, 1:43 PM IST

എറണാകുളം: ജോജു ജോര്‍ജ് എന്ന നടന് വലിയൊരു ബ്രേക്ക് സമ്മാനിച്ച സിനിമയായിരുന്നു എം.പത്മകുമാറിന്‍റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ത്രില്ലര്‍ ചിത്രം ജോസഫ്. ചിത്രം ഇപ്പോള്‍ തമിഴിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്. തമിഴില്‍ വിചിത്രന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം എം.പത്മകുമാര്‍ തന്നെയാണ് സംവിധാനം ചെയ്യുന്നത്. നിർമാതാവും നടനുമായ ആർ.കെ സുരേഷാണ്‌ വിചിത്രനില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് നടന്‍ ശിവകാര്‍ത്തികേയന്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു.

ബി സ്റ്റുഡിയോസിന്‍റെ ബാനറിൽ സംവിധായകൻ ബാലയാണ് സിനിമ നിര്‍മിക്കുന്നത്. 'വിചിത്രന്' വേണ്ടി നടൻ ആർ.കെ സുരേഷ് 22 കിലോ ശരീര ഭാരം വർധിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. വെട്രിവേൽ മഹേന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സതീഷ് സൂര്യയാണ് എഡിറ്റിങ്. യുഗ ഭാരതിയുടെ വരികൾക്ക് ജി.വി പ്രകാശാണ് സംഗീതം ഒരുക്കുന്നത്. ഷംന കാസിം, മധു ശാലിനി തുടങ്ങിയവരാണ് സിനിമയിലെ മറ്റ്‌ അഭിനേതാക്കൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.