ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെ അഭിനന്ദിച്ച ശശി തരൂരിനെ പ്രശംസകള്‍ കൊണ്ട് മൂടി മലയാള സിനിമാ ലോകം. കേരളത്തിന്‍റെ ആരോഗ്യ മന്ത്രിയെ റോക്ക് സ്റ്റാറെന്ന് വിശേഷിപ്പിച്ച് ഗാർഡിയനിൽ വന്ന ലേഖനം അർഹതയുടെ അംഗീകാരം എന്ന അടിക്കുറിപ്പോടെയാണ് ശശി തരൂർ ട്വീറ്റ് ചെയ്തത്. ഈ പ്രവൃത്തിയെയാണ് സിനിമാലോകം സോഷ്യല്‍ മീഡിയയിലൂടെ വാഴ്ത്തുന്നത്. നടി മാലാ പാര്‍വതി, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് എന്നിവരാണ് തരൂരിന് പ്രശംസിച്ച് രംഗത്തെത്തിയത്.
'അഭിമാനമാണ് താങ്കൾ... രാഷ്ട്രീയം മാത്രം കളിക്കുന്ന പലരിൽ നിന്ന് താങ്കൾ വേറിട്ട് നിൽക്കുന്നു. കൊറോണയെ തോല്‍പ്പിച്ചില്ലെങ്കിൽ അത് മനുഷ്യന്‍റെ നാശമാണെന്ന കരുതൽ... താങ്കളുടെ ഓരോ പ്രവൃത്തിയിലുമുണ്ട്. പിണറായി സർക്കാരിന്‍റെ പരാജയമെന്ന് വിളിച്ച് പറയാൻ, കൊറോണയെങ്കിൽ കൊറോണ, അത് പടരട്ടെ...എന്നപോലെ പെരുമാറുന്ന, മനുഷ്യരെ പോലെയല്ല... രാഷ്ട്രീയ പകപോക്കലല്ല വേണ്ടതെന്ന തിരിച്ചറിവോടെ നല്ലതിനെ നല്ലതെന്ന് പറഞ്ഞ്... തെറ്റിനെ തെറ്റെന്നും ചൂണ്ടി കാട്ടി താങ്കൾ ചെയ്യുന്ന പ്രവർത്തനം മാതൃകാപരമാണ്. കോൺഗ്രസ് നേതൃത്വത്തിൽ താങ്കളെ പോലുള്ളവർ ഉണ്ടാകണം എന്നാഗ്രഹിച്ച് പോകുന്നു. ഇന്ത്യക്കത് അത്യാവശ്യമാണ്' ഇതായിരുന്നു ശശി തരൂരിന്‍റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്കില്‍ മാലാ പാര്‍വതി കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">
'വെറും രാഷ്ട്രീയക്കാരനും സ്റ്റേറ്റ്സ്‌മാനും തമ്മിലുള്ള വ്യത്യാസം... ഈ കൊറോണക്കാലത്ത് ശൈലജ ടീച്ചറോളം തന്നെ ഇഷ്ടം തോന്നിയ ഒരാൾ... ശ്രീ.ശശി തരൂർ....' സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് കുറിച്ചു. ഇരുവരുടെയും പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.
- " class="align-text-top noRightClick twitterSection" data="">