ETV Bharat / sitara

സംവിധായകൻ ടി.എസ്‌ മോഹനൻ അന്തരിച്ചു

author img

By

Published : Mar 31, 2021, 5:54 PM IST

സിനിമാമേഖലയിലെ നിരവധി പ്രമുഖരും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും ടി.എസ്‌ മോഹനന് അനുശോചനമറിയിച്ചു.

ts mohanan passed away news latest  ts mohanan death news  malayalam director ts mohanan death news latest  padayani director news latest  ടിഎസ്‌ മോഹനൻ മരണം വാർത്ത  പടയണി സംവിധായകൻ വാർത്ത  ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ മോഹനൻ വാർത്ത  ടിഎസ്‌ മോഹനൻ അന്തരിച്ചു വാർത്ത
സംവിധായകൻ ടി.എസ്‌ മോഹനൻ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ടി.എസ്‌ മോഹനൻ(72) അന്തരിച്ചു. ചൊവ്വാഴ്‌ച വൈകുന്നേരം എറണാകുളത്ത് വച്ചായിരുന്നു അന്ത്യം. പടയണി, വിധിച്ചതും കൊതിച്ചതും, ശത്രു, ലില്ലിപ്പൂക്കൾ, ബെൽറ്റ് മത്തായി, കൗശലം, ശത്രു, കേളികൊട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ സംവിധായകനായി ശ്രദ്ധേയനായ മോഹനൻ കഥാകൃത്തായും സിനിമാ നിർമാണം, സംഭാഷണം എന്നീ മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 മണിക്ക് തോന്ന്യക്കാവ് ശ്മശാനത്തിൽ സംസ്‌കാരചടങ്ങുകൾ നടത്തി.

" class="align-text-top noRightClick twitterSection" data="

സംവിധായകൻ ടി.എസ് മോഹന് ആദരാഞ്ജലികൾ..

Posted by Mammootty on Tuesday, 30 March 2021
">

സുകുമാരൻ, കൃഷ്ണചന്ദ്രൻ, വിൻസന്‍റ്, രതീഷ്, പ്രമീള, ശോഭ എന്നിവരെ മുഖ്യതാരങ്ങളാക്കി 1979ൽ പുറത്തിറങ്ങിയ ലില്ലിപ്പൂക്കൾ ആയിരുന്നു ആദ്യ സംവിധാന ചിത്രം. പിന്നീട് മമ്മൂട്ടി, രതീഷ്, അടൂർ ഭാസി, റാണി പത്മിനി, ജോസ്, വിൻസന്‍റ്, സത്താർ എന്നിവർ പ്രധാന താരങ്ങളായ വിധിച്ചതും കൊതിച്ചതും സംവിധാനം ചെയ്‌തു. ചിത്രം ബോക്സ് ഓഫിസിൽ വൻ വിജയമായിരുന്നു. സിദ്ദീഖ്, ഉർവശി എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തിയ കൗശലമാണ് അദ്ദേഹം സംവിധാനം ചെയ്‌ത അവസാന ചിത്രം.

മമ്മൂട്ടി ഉൾപ്പെടെയുള്ള സിനിമാതാരങ്ങളും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും സംവിധായകന് ആദരാഞ്ജലി അറിയിച്ചു. ഛായാഗ്രഹകനായ ജിതിൻ മോഹൻ മകനാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.