ETV Bharat / sitara

അഭിനയത്തിന്‍റെ മഹാപ്രവാഹം... മലയാളത്തിന്‍റെ നടന യൗവ്വനത്തിന് പിറന്നാൾ - megastar mammootty birthday special story

മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണയും മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം അഞ്ച് തവണയും 12 തവണ ദക്ഷിണേന്ത്യന്‍ ഫിലിംഫെയർ പുരസ്കാരം മമ്മൂട്ടിക്ക് ലഭിച്ചു

malayalam cinema megastar mammootty birthday special story  മമ്മൂട്ടി പിറന്നാള്‍  മമ്മൂട്ടി ബര്‍ത്ത്ഡേ  നടന്‍ മമ്മൂട്ടി സിനിമകള്‍  megastar mammootty birthday special story  mammootty birthday
അഭിനയത്തിന്‍റെ മഹാപ്രവാഹം... മലയാളത്തിന്‍റെ നടന യൗവ്വനത്തിന് പിറന്നാൾ
author img

By

Published : Sep 6, 2020, 10:47 PM IST

അഭിനയ കലയുടെ മഹാസാഗരം, തനിയാവർത്തനമില്ലാതെ അഭിനയം അത്ഭുതമായി മാറുന്ന ഭാവത്തിന്‍റെ മഹാപ്രവാഹം. കണ്ടിരിക്കുന്തോറും കണ്ണില്‍ നിന്ന് മനസിലേക്ക് കൈമാറുന്ന ഭാവ ചലനങ്ങൾ. ഓരോ നോട്ടത്തിലും അതില്‍ അലിഞ്ഞ് ചേരുന്ന സംഭാഷണത്തിലും നിറയുന്നത്, അഭിനയം ജീവിതമാകുന്ന മാന്ത്രികത. ഇനിയും അഭിനയിച്ച് കൊതിതീരാത്ത മഹാപ്രതിഭ. മലയാളത്തിന്‍റെ സ്വന്തം മമ്മൂക്ക... വർഷങ്ങൾ മാത്രമേ കടന്നുപോകുന്നുള്ളൂ... ഓരോ നിമിഷവും മാറ്റുകൂടുന്ന പ്രതിഭാ സ്‌പർശത്തിന് ഇന്ന് 69 വയസ്.

അഭിനയത്തിന്‍റെ മഹാപ്രവാഹം... മലയാളത്തിന്‍റെ നടന യൗവ്വനത്തിന് പിറന്നാൾ

ഒരാൾ നടനാകണമെന്ന് ആഗ്രഹിക്കുന്നുണ്ട് എങ്കില്‍ അയാൾ നടനായിത്തീരുക തന്നെ ചെയ്യും. മമ്മൂട്ടിയുടെ ബെസ്റ്റ് ആക്‌ടർ എന്ന സിനിമയില്‍ നടനും സംവിധായകനുമായ രഞ്ജിത്തിന്‍റെ സംഭാഷണമാണിത്. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം... അതായിരുന്നു വൈക്കത്തുകാരൻ മുഹമ്മദ് കുട്ടിയില്‍ നിന്ന് മമ്മൂട്ടിയിലേക്കുള്ള വളർച്ച. അഭിഭാഷകനാകാൻ പഠിച്ച മമ്മൂട്ടി വക്കീല്‍ കുപ്പായം അഴിച്ചുവെച്ച് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എടുത്തുചാടുമ്പോൾ വിശ്രമില്ലാത്ത പ്രയത്നവും അർപ്പണബോധവും മാത്രമായിരുന്നു കൈമുതല്‍. പിന്നീടുണ്ടായത് മലയാള സിനിമയുടെ ചരിത്രമാണ്. നാല് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതം. ഇതുവരെ കണ്ടത് മനോഹരം... ഇനി കാണാൻ പോകുന്നത് അതി മനോഹരം. അതാണ് ഓരോ മമ്മൂട്ടി ചിത്രവും.

അനുഭവങ്ങൾ പാളിച്ചകൾ എന്ന സത്യൻ ചിത്രത്തിൽ മുഖം കാണിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ചെറുതും അപ്രധാനവുമായ നിരവധി വേഷങ്ങൾ. പക്ഷേ സിനിമ മമ്മൂട്ടിയേയും, മമ്മൂട്ടി സിനിമയേയും ഉപേക്ഷിക്കാൻ തയ്യാറല്ലായിരുന്നു. എണ്‍പതുകളുടെ തുടക്കം. എം.ടി വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്‌ത ദേവലോകം, പക്ഷേ ഷൂട്ടിങ് പൂർത്തിയായില്ല. അധികം കാത്തിരിക്കേണ്ടി വന്നില്ല, കെജി ജോർജിന്‍റെ മേളയിലൂടെ മമ്മൂട്ടി എന്ന നടൻ മലയാള സിനിമയുടെ മുഖമായി മാറുകയായിരുന്നു. വില്‍ക്കാനുണ്ട് സ്വപ്‌നങ്ങൾ, യവനിക, തൃഷ്ണ, കൂടെവിടെ, ആ രാത്രി തുടങ്ങി ഒരു പിടി മികച്ച ചിത്രങ്ങൾ. അഹിംസയും അടിയൊഴുക്കുകളുമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ രാകി മിനുക്കിയത്. അടിയൊഴുക്കില്‍ നിന്ന് യാത്രയിലേക്ക് എത്തുമ്പോൾ അഭിനയ മികവിന് പുരസ്കാരങ്ങൾ തേടിയെത്തിത്തുടങ്ങിയിരുന്നു. നിറക്കൂട്ടും ന്യൂഡല്‍ഹിയും അഭിനയമികവ് മാത്രമായിരുന്നില്ല, അദ്ദേഹത്തിന് സൂപ്പർതാര പരിവേഷം കൂടി ചാർത്തി നല്‍കി. മതിലുകളും വടക്കൻവീരഗാഥയും പൊന്തൻമാടയും അമരവും മമ്മൂട്ടിക്ക് മാത്രം ചെയ്യാൻ കഴിയുന്ന കഥാപാത്ര സൃഷ്ടികൾ. വിധേയനും പൊന്തൻമാടയും മൃഗയയും അഭിനയമെന്ന കലയെ അനായാസമാക്കിയപ്പോൾ മമ്മൂട്ടി എന്ന നടനെ മലയാളി ഹൃദയത്തില്‍ പ്രതിഷ്‌ഠിച്ചു.

ഭാവത്തില്‍ മാത്രമൊതുങ്ങുന്നതല്ല മമ്മൂട്ടി എന്ന നടൻ, നാച്ച്വറല്‍ ആക്ടിങ്ങും മെതേട് ആക്ടിങ്ങും ഒരു പോലെ മമ്മൂട്ടിക്ക് വഴങ്ങും. ശബ്ദം കൊണ്ട് വിസ്മയിപ്പിക്കുകയും ശരീരം കൊണ്ട് അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന നടൻ. ആവനാഴി, യവനിക, സംഘം, കോട്ടയം കുഞ്ഞച്ചൻ, നായർസാബ്, ഉത്തരം, ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്, കാതോട് കാതോരം, കോട്ടയം കുഞ്ഞച്ചൻ, സൂര്യമാനസം, സാഗരം സാക്ഷി, മഴയെത്തും മുമ്പേ, പല്ലാവൂര്‍ ദേവനാരായണന്‍, രാപ്പകല്‍ തുടങ്ങി മാമാങ്കം വരെ എണ്ണിയാല്‍ തീരാത്ത മികവുറ്റ കഥാപാത്രങ്ങള്‍.... ദളപതി, ബാബാ അംബേദ്‌കർ, പേരൻപ്, യാത്ര അങ്ങനെ അന്യഭാഷകളിലും മമ്മൂട്ടി എന്ന നടൻ മുന്നില്‍ തന്നെയാണ്. 1921, വാല്‍സല്യം, കൗരവർ, ധ്രുവം, സിബിഐ ഡയറിക്കുറിപ്പ്, കുട്ടേട്ടൻ, പാഥേയം, സാമ്രാജ്യം, സുകൃതം, ഹിറ്റ്ലർ, ദി കിംഗ്, ബിഗ്‌ബി, കാഴ്‌ച, പഴശിരാജ, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ, പ്രാഞ്ചിയേട്ടൻ ആൻഡ് ദ സെയിന്‍റ്. മൂന്ന് തലമുറകളുടെ നായകനായി മമ്മൂട്ടി തിരശീലയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

ആ ശബ്‌ദം പോലും നിങ്ങളോട് സംവദിക്കുന്നത് ഹൃദയം കൊണ്ടാണ്. സിനിമ ഒരു സൗന്ദര്യ ലഹരിയാകുമ്പോൾ മമ്മൂട്ടി അതില്‍ വെറും കലാകാരനല്ല, അതില്‍ നിറയുന്ന സൗന്ദര്യ രൂപമാണ്. സിനിമയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും സിനിമയ്ക്ക് പുറത്തും മലയാളിയുടെ മമ്മൂക്ക സജീവമാണ്. ലഹരിയോടും ആരോഗ്യ പൂർണമല്ലാത്ത ഭക്ഷണത്തോടും എന്നും വിയോജിപ്പ് പുലർത്തുന്ന മമ്മൂട്ടി, മലയാളി എന്നും മാതൃകയാക്കുന്ന മനുഷ്യ സ്നേഹികളില്‍ ഒരാൾ കൂടിയാണ്. മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ, മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം അഞ്ച് തവണ, 12 തവണ ദക്ഷിണേന്ത്യന്‍ ഫിലിംഫെയർ പുരസ്കാരം. അംഗീകാരങ്ങളുടെ നിറവിലും ഇനിയും അഭിനയിക്കണമെന്നും സംവിധായകന്‍റെ നടനാണ് താനെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്. 1998ൽ ഭാരതം മലയാളത്തിന്‍റെ മെഗാ സ്റ്റാറിന് പത്മശ്രീ നൽകി ആദരിച്ചു. കേരള സർവകലാശാല ഹോണററി ഡോക്ടറേറ്റും കാലിക്കറ്റ് സർവകലാശാല ഡോകടറേറ്റ് നൽകിയും ആദരിച്ചു. പകരം വെക്കാനില്ലാത്ത അഭിനയ പ്രതിഭയ്ക്ക് സ്നേഹപൂർവം പിറന്നാൾ മധുരം...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.