Malayalam Bigg Boss season 4: ബിഗ് ബോസ് സീസണ്‍ 4ന് ഇനി മണിക്കൂറുകള്‍ മാത്രം. മലയാളത്തിലെ ഏറ്റവും വലിയ ജനപ്രിയ റിയാലിറ്റി ഷോയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ്. മികച്ച പ്രേക്ഷക പിന്തുണയായിരുന്നു കഴിഞ്ഞ മൂന്ന് സീസണുകള്‍ക്കും ലഭിച്ചിരുന്നത്. അതുകൊണ്ട് തന്നെ നാലാം സീസണിന്‍റെ വരവായി ആരാധകര്‍ അക്ഷമരായി കാത്തിരിക്കുകയാണ്.
Bigg Boss season 4 starts tomorrow: നീണ്ട കാത്തിരിപ്പിനൊടുവില്‍ നാളെ വൈകുന്നേരം ഏഴ് മണി മുതല്‍ ബിഗ് ബോസ് സീസണ്‍ 4 ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ രാത്രി 9.30നും ശനി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 9 മണിക്കുമാണ് ഷോയുടെ സംപ്രേഷണം. സംഗതി കളറാകും എന്ന ടാഗ് ലൈനോടു കൂടിയാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്.
Mohanlal host Bigg Boss season 4: ഇത്തവണ എന്ത് മാനനണ്ഡം നോക്കിയാണ് മത്സരാര്‍ഥികളെ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് നേരത്തെ പുറത്തുവന്ന പ്രമോയില്‍ നിന്നും വ്യക്തമാണ്. പുതിയ സീസണ്‍ മാര്‍ച്ചില്‍ തുടങ്ങാന്‍ അധികൃതര്‍ തീരുമാനിച്ചുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. പുതിയ സീസണില്‍ സുരേഷ് ഗോപിയാകും അവതാരകനായി എത്തുകയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും മോഹന്‍ലാല്‍ തന്നെയാകും ഇത്തവണയും ഷോയുടെ അവതാരകന്‍.
അതേസമയം സീസണ്‍ 4 മത്സരാര്‍ഥികള്‍ ആരൊക്കെയാകും എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. ഒരു കൂട്ടം മത്സരാര്‍ഥികള്‍ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാള്‍ ഒരു വീട്ടില്‍ ഒന്നിച്ചു ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്‌ചയും മത്സരാര്‍ഥികള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തും. ഏറ്റവും കൂടുതല്‍ നാമനിര്‍ദേശങ്ങള്‍ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകര്‍ക്ക് വോട്ട് രേഖപ്പെടുത്താം. ഏറ്റവും ഒടുവില്‍ വീട്ടില്‍ അവശേഷിക്കുന്ന അഞ്ച് പേരില്‍ നിന്നും പ്രേക്ഷക വോട്ടെടുപ്പിലൂടെ ഫൈനലിസ്‌റ്റിനെ പ്രഖ്യാപിക്കുന്നതാണ് ഷോ.
Bigg Boss season 3 finalist: മണിക്കുട്ടന്‍ ആയിരുന്നു ബിഗ് ബോസ് സീസണ്‍ 3 വിജയി. രണ്ടാം സ്ഥാനം സായ് വിഷ്‌ണുവും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലും നേടിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കാനാകാതെ മൂന്നാം സീസണ്‍ പ്രേക്ഷക വോട്ടെടുപ്പിലൂടെ വിജയിയെ തെരഞ്ഞെടുക്കുകയായിരുന്നു. 2021 ഓഗസ്‌റ്റ് 1ന് ചെന്നൈയില്‍ വച്ചായിരുന്നു ബിഗ് ബോസ് 3 ഗ്രാന്‍ഡ് ഫിനാലെ.
Also Read: 'ആര്‍ആര്‍ആര്‍' രണ്ടാം പകുതി പ്രദര്‍ശിപ്പിക്കാതെ തിയേറ്റര്‍