ETV Bharat / sitara

സൈബര്‍ ആങ്ങളമാര്‍ക്ക് 'കാലുകള്‍' സമര്‍പ്പിച്ച് നടിമാര്‍, ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹരീഷ് പേരടിയും - അനശ്വര രാജന്‍ ഐക്യദാര്‍ഢ്യം

നടി അനശ്വര രാജന്‍റെ ഫോട്ടോയ്ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് മലയാളത്തിലെ യുവനടിമാരെല്ലാം #വുമണ്‍ ഹാവ് ലഗ്‌സ് എന്ന ഹാഷ്‌ടാഗുമായി സോഷ്യല്‍മീഡിയയില്‍ പ്രതിഷേധിക്കുന്നത്

rima kallingal  #വുമണ്‍ ഹാവ് ലഗ്‌സ്  മലയാളം നടിമാര്‍  അനശ്വര രാജന്‍ ഐക്യദാര്‍ഢ്യം  ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റ്
സൈബര്‍ ആങ്ങളമാര്‍ക്ക് 'കാലുകള്‍' സമര്‍പ്പിച്ച് നടിമാര്‍, ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹരീഷ് പേരടിയും
author img

By

Published : Sep 16, 2020, 4:40 PM IST

സിനിമാ നടിമാര്‍ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങളോ ധരിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ സൈബര്‍ ആങ്ങളമാര്‍ ഫോട്ടോയ്ക്ക് മുകളില്‍ ചാടിവീഴുന്നതും അശ്ലീല വാക്കുകള്‍ കൊണ്ട് അഭിഷേകം നടത്തുന്നതും പതിവാണ്. അതിന് മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ ഭാഷാ വ്യത്യാസം പോലും ഉണ്ടാകാറില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഒരു ഹാഷ്‌ടാഗ് പ്രചരിക്കുന്നുണ്ട്. #വുമണ്‍ ഹാവ് ലഗ്‌സ് എന്ന ഹാഷ്‌ടാഗാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം യുവനടി അനശ്വര രാജന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയ്ക്ക് നേരെ വ്യാപകമായ സൈബര്‍ ആക്രമണമുണ്ടാവുകയും ഇതിന് ശേഷം നടി അതേ വേഷത്തിലുള്ള മറ്റൊരു ഫോട്ടോ കൂടി പോസ്റ്റ് ചെയ്ത് കൊണ്ട് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഈ ഹാഷ്‌ടാഗ് പ്രചരിക്കാന്‍ തുടങ്ങിയത്.

  • " class="align-text-top noRightClick twitterSection" data="">

അനശ്വരക്ക് ശക്തമായ പിന്തുണയറിയിച്ച് മലയാള സിനിമയിലെ സിനിമ, സീരിയല്‍ നടിമാര്‍ അവരവരുടെ കാലുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ ചിത്രങ്ങള്‍ പങ്കുവെച്ചാണ് പ്രതിഷേധം അറിയിക്കുന്നത്. അന്ന ബെന്‍, നയന്‍താര ചക്രവര്‍ത്തി, എസ്തര്‍, രജിഷ വിജയന്‍ അമേയ, ഗ്രേസ് ആന്‍റണി, നിമിഷ സജയന്‍, റിമ കല്ലിങ്കല്‍, അഹാന കൃഷ്ണ, അനാര്‍ക്കലി മരക്കാര്‍ എന്നിങ്ങനെ വലിയൊരു താരനിര പ്രതിഷേധത്തില്‍ പങ്കാളികളായിട്ടുണ്ട്. 'കാലുകൾ കണ്ടാൽ സദാചാരം ഒഴുകുന്ന ചേട്ടന്മാർക്ക് വേണ്ടി അവതരിപ്പിക്കുന്ന പുതിയ നാടകം... ഈ കാലുകൾ നിങ്ങളെ ചവിട്ടി കൂട്ടാൻ ഉള്ളതാണ്' എന്ന് എഴുതികൊണ്ടാണ് നടിമാര്‍ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ പങ്കുവെച്ചിരിക്കുന്നത്. ഹാഷ്‌ടാഗ് പ്രചരിക്കാന്‍ തുടങ്ങിയതോടെ നടിമാര്‍ക്ക് പിന്തുണയുമായി നടന്‍ ഹരീഷ് പേരടിയും രംഗത്തെത്തി. ബോക്‌സര്‍ മാത്രം ധരിച്ച് കാലുകള്‍ പ്രദര്‍ശിപ്പിച്ചുള്ള ഒരു ചിത്രം കൂടി ഹരീഷ് പേരടി പങ്കുവെച്ചിട്ടുണ്ട്. 'കാലുകൾ കാണുമ്പോൾ കാമം പൂക്കുന്ന സദാചാര കോമരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന എന്‍റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാർഥമായി ഐക്യദാർണ്ഡ്യം പ്രഖ്യാപിക്കുന്നു. അത്രയൊന്നും മൊഞ്ചില്ലാത്ത എന്‍റെ കാലുകൾ സമർപ്പിച്ച് ഞാനും ഐക്യപ്പെടുന്നു... ഈ ശരീര ഭാഷയുടെ രാഷ്ട്രീയം നന്മയുള്ള ലോകം ഏറ്റെടുക്കട്ടെ...' ഫോട്ടോയ്‌ക്കൊപ്പം ഹരീഷ് പേരടി കുറിച്ചു. നടിമാര്‍ക്കും ഹരീഷ് പേരടിക്കും പിന്തുണ അറിയിച്ച് നിരവധി പേര്‍ താരങ്ങളുടെ പോസ്റ്റിന് താഴെ കമന്‍റുകള്‍ ഇട്ടിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.