ബിഗ് ബോസിലൂടെ പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്‌ത പേളി മാണി-ശ്രീനിഷ് അരവിന്ദ് ദമ്പതികള്‍ ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഒന്നാം വിവാഹ വാര്‍ഷികത്തിന് പിന്നാലെയാണ് ഗര്‍ഭിണിയാണെന്നുളള വിവരം പേളിയും ശ്രീനിഷും ആരാധകരെ അറിയിച്ചത്. സോഷ്യല്‍ മീഡിയയിലെല്ലാം നിരവധി ആരാധകരുള്ള പേളിഷിന്‍റെ വളകാപ്പ് ചടങ്ങിന്‍റെ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഏഴാം മാസത്തിലേക്ക് കടന്നിരിക്കുന്ന പേളിക്ക് നടനും ഭര്‍ത്താവുമായ ശ്രീനിഷിന്‍റെ വീട്ടുകാരുടെ നേതൃത്വത്തിലാണ് വളകാപ്പ് ചടങ്ങ് നടത്തിയത്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
പേളിഷ് പുറത്തിറക്കുന്ന ആല്‍ബങ്ങളും യുട്യൂബ് വീഡിയോകളുമെല്ലാം നിമിഷങ്ങള്‍ കൊണ്ടാണ് ട്രന്‍റിങില്‍ ഇടംപിടിക്കാറ്. 'ഒരോ നിമിഷവും സ്‌പെഷ്യലാകുന്നു, ഞങ്ങളുടെ 'ലോകം' ജനിക്കുന്നതിനായി കാത്തിരിക്കുമ്പോള്‍' എന്നാണ് വളകാപ്പ് ചടങ്ങ് ചിത്രങ്ങള്‍ പങ്കുവെച്ച് പേളി കുറിച്ചത്. കുഞ്ചാക്കോ ബോബന്‍, പ്രിയാമണി, സാനിയ മല്‍ഹോത്ര തുടങ്ങിയ താരങ്ങളെല്ലാം പേളി മാണിയുടെ പോസ്റ്റിന് താഴെ കമന്‍റുകളുമായി എത്തിയിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ചു രഞ്ജിമാര്‍ ആണ് പേളിയെ വളകാപ്പിനായി അണിയിച്ചൊരുക്കിയത്.
- " class="align-text-top noRightClick twitterSection" data="
">
- " class="align-text-top noRightClick twitterSection" data="
">
അടുത്തിടെയാണ് നടിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ലുഡോ പുറത്തിറങ്ങിയത്. ദീപാവലി സമയത്ത് ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. മലയാളിയായ നഴ്‌സിന്‍റെ കഥാപാത്രത്തെയാണ് പേളി സിനിമയില്‍ അവതരിപ്പിച്ചത്.