ETV Bharat / sitara

ഉറൂബിന്‍റെ രാച്ചിയമ്മയായി പാര്‍വതി; വൈറലായി മേക്കോവര്‍ - malayalam actress parvathy new look

ഉറൂബിന്‍റെ രാച്ചിയമ്മ എന്ന കഥയെ ആസ്‌പദമാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രധാന കഥാപാത്രമായാണ് പാര്‍വതി എത്തുന്നത്

parvathy  malayalam actress parvathy new look for director venu new film  ഉറൂബിന്‍റെ രാച്ചിയമ്മ  രാച്ചിയമ്മ  വേണു  പാര്‍വതി തിരുവോത്ത്  ആസിഫ് അലി  malayalam actress parvathy new look  director venu new film
ഉറൂബിന്‍റെ രാച്ചിയമ്മയായി പാര്‍വതി; വൈറലായി മേക്കോവര്‍
author img

By

Published : Jan 11, 2020, 11:40 PM IST

നിരവധി വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ മലയാള സിനിമ ലോകത്ത് തന്‍റെതായ ഇടം നേടിയ അഭിനേത്രിയാണ് പാര്‍വതി തിരുവോത്ത്. ഉയരെ എന്ന ചിത്രത്തിന് ശേഷം മറ്റൊരു വ്യത്യസ്ത കഥാപാത്രമായും അതിനായി മറ്റൊരു ഗെറ്റപ്പിലുമാണ് പാര്‍വതി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഉറൂബിന്‍റെ രാച്ചിയമ്മ എന്ന കഥയെ ആസ്‌പദമാക്കി വേണു സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രധാന കഥാപാത്രമായാണ് പാര്‍വതി എത്തുന്നത്. കഥാപാത്രത്തിന്‍റെ പേരും രാച്ചിയമ്മയെന്നുതന്നെയാണ്. മുന്നറിയിപ്പ്, കാര്‍ബണ്‍ എന്നീ ചിത്രത്തിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് രാച്ചിയമ്മ.

പാര്‍വതിക്കൊപ്പം ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നുണ്ട്. ടേക്ക് ഓഫ്, ഉയരെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് രാച്ചിയമ്മ. വേണു തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പീരുമേട്ടില്‍ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

Intro:Body:

parvathy 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.