ഡ്രാക്കുള, സിഐഡി മൂസ, കൊച്ചി രാജാവ് തുടങ്ങി ഒട്ടനവധി സിനിമകളില്‍ വില്ലനായും സഹനടനായും ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നടനാണ് സുധീര്‍. അടുത്തിടെ തന്നെ കാന്‍സര്‍ പിടികൂടിയതും പിന്നീട് അതിനെ അതിജീവിക്കാന്‍ നടത്തിയ ശ്രമങ്ങളുമെല്ലാം ആരാധകരോട് ഫേസ്‌ബുക്ക് കുറിപ്പിലൂടെ വിവരിച്ചിരിക്കുകയാണ് സുധീര്‍ ഇപ്പോള്‍. കാന്‍സര്‍ ബാധിതനായതിനെ തുടര്‍ന്ന് കുടലിന്‍റെ ഒരു ഭാഗം മുറിച്ച് നീക്കിയെന്നും കീമോതെറാപ്പി തുടങ്ങിയെന്നുമാണ് താരം പറയുന്നത്. മരണത്തെ മുന്നില്‍ കണ്ട് ജീവിക്കാന്‍ പണ്ടേ തനിക്ക് പേടിയാണെന്നും സുധീര്‍ കുറിച്ചു.
'ഡ്രാക്കുള സിനിമ മുതല്‍ ബോഡി ബില്‍ഡിങ് എന്‍റെ പാഷനാണ്... എന്‍റെ കഠിനാദ്ധ്വാനം കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി പലര്‍ക്കും മോട്ടിവേഷന്‍ ആയിട്ടുണ്ടെന്നാണ് എന്‍റെ വിശ്വാസം. പക്ഷെ, ഒട്ടും പ്രതീക്ഷിക്കാതെ ജീവിതത്തിന്‍റെ താളം തെറ്റി. തുടരെ കഴിച്ച ഏതോ ആഹാരം ക്യാന്‍സറിന്‍റെ രൂപത്തില്‍ പണി തന്നു. ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും ചിരിച്ച് നേരിട്ടിരുന്ന ഞാന്‍ ആദ്യം ഒന്ന് പതറി. കാരണം... മരിക്കാന്‍ പേടിയില്ല... മരണം മുന്നില്‍ കണ്ട് ജീവിക്കാന്‍ പണ്ടേ എനിക്ക് പേടിയായിരുന്നു... ദൈവതുല്യനായ ഡോക്ടറും ഗുരുതുല്യരായവരും എനിക്ക് ധൈര്യം തന്നു... ജനുവരി 11ന് സര്‍ജറി കഴിഞ്ഞു, അമൃതയിലായിരുന്നു... കുടലിന്‍റെ ഒരുഭാഗം മുറിച്ചുമാറ്റി... 25ന് സ്റ്റിച്ച് എടുത്തു. കീമോതെറാപ്പി തുടങ്ങി. മുടികൊഴിഞ്ഞ് പോകും ശരീരത്തിന്‍റെ ഭാരം കുറയും... പേടിപ്പിക്കല്‍സ് കേട്ട് മടുത്തു... എല്ലാം വിധിക്ക് വിട്ടുകൊടുത്തുകൊണ്ട് എല്ലാം മറന്ന് ഒത്തിരി പ്രതീക്ഷകളോടെ ഞാന്‍ ചെയ്യാനിരുന്ന തെലുങ്കിലെ ഒരു വലിയ ചിത്രത്തിന്‍റെ ഷൂട്ടില്‍ ഇന്നലെ ജോയിന്‍ ചെയ്‌തു. ഒത്തിരി നന്ദി... വിനീത് തിരുമേനി, സംവിധായകന്‍ മനു.... പോട്ടെ പുല്ല്... വരുന്നത് വരുന്നിടത്തുവച്ച് കാണാം... ചിരിച്ചുകൊണ്ട് നേരിടാം... അല്ല പിന്നെ...' സുധീര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
-
ഡ്രാക്കുള സിനിമ മുതൽ body building എന്റെ passion ആണ്... എന്റെ കഠിനാദ്ധ്വാനം കഴിഞ്ഞ 10 വർഷക്കാലമായി പലർക്കും motivation...
Posted by Sudhir Sudheer on Friday, 5 February 2021