പുതുവത്സരദിനത്തില്‍ മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി പങ്കുവച്ച ഫോട്ടോഷൂട്ടിന്‍റെ ചിത്രമായിരുന്നു ഫസ്റ്റ്ലുക്ക് പോസ്റ്ററുകളെയും പുതുവത്സര ആശംസകളെയും കടത്തിവെട്ടി സോഷ്യല്‍മീഡിയ കീഴടക്കിയത്. ന്യൂഇയര്‍ ആഘോഷങ്ങള്‍ അവസാനിച്ചിട്ടും മമ്മൂക്കയുടെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. കോട്ടും സ്യൂട്ടുമണിഞ്ഞ് സ്റ്റൈലിഷ് ലുക്കില്‍ സ്വിമ്മിങ് പൂളില്‍ ഇരിക്കുന്ന തരത്തിലാണ് മെഗാസ്റ്റാറിന്‍റെ ഫോട്ടോ. ഒരു മാധ്യമത്തിന്‍റെ കലണ്ടറിനായി നടത്തിയ ഫോട്ടോഷൂട്ടിന്‍റെ ചിത്രമായിരുന്നു മമ്മൂട്ടി ആരാധകര്‍ക്കായി പങ്കുവച്ചത്.
- " class="align-text-top noRightClick twitterSection" data="">
ലോകത്തിന് ഒരു വയസ് കൂടിയപ്പോള്‍ ഇക്കക്ക് പിന്നേയും ഒരു വയസ് കുറഞ്ഞെന്നാണ് ആരാധകര്‍ പറയുന്നത്. ന്യൂ ഇയറില്‍ ഇത്രയും സ്റ്റൈലിഷായെത്താന്‍ മറ്റൊരു താരത്തിനും സാധിക്കില്ലെന്നും ആരാധകര്‍ പറയുന്നു. ഇത്രയും മനോഹരമായി ഫോട്ടോക്ക് പോസ് ചെയ്യാന്‍ യുവനടന്മാര്‍ മമ്മൂട്ടിയെ കണ്ട് പഠിക്കണമെന്നും പ്രേക്ഷകർ പറയുന്നു. ആരാധകര്‍ക്ക് പുറമെ ട്രോളന്മാരും ചിത്രം ഏറ്റെടുത്ത് ആഘോഷമാക്കിയിട്ടുണ്ട്.