ലഡാക്ക് സംഘര്‍ഷത്തില്‍ 20 ധീര ജവാന്മരെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്. എല്ലാം രാജ്യത്തിനായി ത്വജിച്ച് അതിര്‍ത്തിയില്‍ കാവലിരിക്കുന്ന ജവാന്മാരോടൊപ്പം തനിക്കുണ്ടായ അനുഭവം മനോഹരമായ കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടന്‍ ദേവന്‍ ഇപ്പോള്‍. അതിർത്തിയിൽ കാവൽ നിൽക്കുന്ന മലയാളികളായ സൈനികർക്കൊപ്പം ചിലവിട്ട നിമിഷങ്ങളെക്കുറിച്ചാണ് ദേവന്‍റെ ഹൃദയസ്പർശിയായ കുറിപ്പ്. 1971 എന്ന സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ അനുഭവങ്ങളാണ് കുറിപ്പില്‍ വിവരിച്ചിരിക്കുന്നത്.
പട്ടാളക്കാര്‍ രാജ്യ സുരക്ഷക്കായി നടത്തുന്ന ത്യാഗങ്ങളും അനുഭവിക്കുന്ന യാതനകളുമാണ് ദേവന്‍റെ കുറിപ്പില്‍ വിവരിച്ചിരിക്കുന്നത്. എല്ലാ സുരക്ഷയോടും ജീവിക്കുന്ന രാഷ്ട്രങ്ങളും രാഷ്ട്ര നേതൃത്വങ്ങളും അവരുടെ സ്വാർഥ താല്‍പര്യങ്ങള്‍ കൊണ്ടും അഹന്ത കൊണ്ടും മനുഷ്യത്വമില്ലായ്മ കൊണ്ടും ഉണ്ടാക്കുന്ന യുദ്ധങ്ങൾ എന്തിനാണെന്നും ആർക്കുവേണ്ടിയാണെന്നും ദേവന്‍ കുറിപ്പിലൂടെ ചോദിച്ചു.
- " class="align-text-top noRightClick twitterSection" data="">
'ഭാരതത്തിന് മറ്റുള്ളവരെ ആക്രമിച്ച ഒരു ചരിത്രവും ഉണ്ടായിട്ടില്ല. അതുപോലെ അക്രമിച്ചവരെ വെറുതെവിട്ട ചരിത്രവും ഭാരതത്തിനുണ്ടായിട്ടില്ല. ശക്തവും വ്യക്തവുമായ ഒരു ഭരണകൂടമാണ് നമുക്കുള്ളത്. വേണ്ടതെന്താണെന്ന് അവർക്കറിയാം. അതവർ ചെയ്യുകയും ചെയ്യും. കൈയിലുള്ള ആയുധങ്ങളുടെ ശക്തിയല്ല, മറിച്ച് ധീരതയുടെ, ബുദ്ധിയുടെ, ത്യാഗത്തിന്‍റെ, വേഗതയുടെ, രാജ്യസ്നേഹത്തിന്‍റെ വെടിമരുന്നുകൾ കുത്തിനിറച്ച മനസുള്ള നമ്മുടെ പട്ടാളക്കാരുണ്ട് അവിടെ, നമ്മുടെ രക്ഷക്ക്. നമുക്ക് ഇവിടെ സുഖമായുറങ്ങാം... ആ പട്ടാളക്കാരെയും ഭാരതത്തെയും കുറ്റം പറയുന്നവർ ഇന്ത്യക്കാരല്ലെന്നും നടന്‍ ദേവന്‍ കുറിച്ചു.