നടൻ അനൂപ് മേനോന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. തന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി ആരാധകർക്ക് താരം ഇൻസ്റ്റഗ്രാമിലൂടെ മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത ശേഷം സൈബർക്രിമിനലുകൾ ഇതിലേക്ക് വീഡിയോകളും ഫോട്ടോകളും അപ്‌ലോഡ് ചെയ്‌തുതുടങ്ങി. ഇതോടെ താരം ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സൈബർ സെല്ലിനെ അറിയിക്കുകയായിരുന്നു.
- " class="align-text-top noRightClick twitterSection" data="
">
തന്‍റെ ഫേസ്ബുക്ക് പേജിലെ നാല് അഡ്‌മിനുകളെ ഹാക്ക് ചെയ്‌തവർ നീക്കം ചെയ്‌തതായും ഇതിലേക്ക് കോമഡി വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ താരം പറഞ്ഞു. ഏകദേശം 15 ലക്ഷത്തോളം ആളുകളാണ് താരത്തിന്‍റെ പേജ് പിന്തുടരുന്നത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ പേജ് വീണ്ടെടുക്കാനാകുമെന്ന് അധികൃതർ അറിയിച്ചുവെന്നും അനൂപ് മേനോൻ പറഞ്ഞു.
Also Read: 'ക്ലബ് ഹൗസിലില്ല, അവ വ്യാജ അക്കൗണ്ടുകൾ' : മുന്നറിയിപ്പുമായി പൃഥ്വിയും ടൊവിനോയും
അനൂപ് മേനോന്‍റെ പുതിയ സിനിമകൾ
അതേ സമയം, അനൂപ് മേനോന്‍റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങൾ പത്മ, ട്വന്‍റി വണ്‍ ഗ്രാംസ്, കിംഗ് ഫിഷ് എന്നിവയാണ്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ട്വന്‍റി വണ്‍ ഗ്രാംസിന്‍റെ മോഷൻ പോസ്റ്റർ രണ്ട് ദിവസം മുമ്പ് പുറത്തിറങ്ങിയിരുന്നു. സുരഭി ലക്ഷ്മി നായികയാവുന്ന പത്മ ചിത്രത്തിന്‍റെ സംവിധായകനാണ് അനൂപ് മേനോൻ. ലോക്ക് ഡൗൺ കാരണം റിലീസ് വൈകുന്ന കിംഗ് ഫിഷ് ചിത്രത്തിൽ അനൂപ് മേനോനും സംവിധായകൻ രഞ്ജിത്തും മുഖ്യതാരങ്ങളാകുന്നു.