കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകമായിരുന്നു കൊല്ലം അഞ്ചല്‍ സ്വദേശിനി ഉത്രയുടേത്. ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടപ്പിച്ചാണ് ഉത്രക്ക് മരണം സംഭവിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. വിവാഹം കഴിഞ്ഞാല്‍ പെണ്‍കുട്ടികള്‍ ഭര്‍ത്താവിന് കീഴ്‌പ്പെട്ട് ജീവിക്കണമെന്ന ചിന്താഗതിയോട് കൂടി ജീവിക്കുന്ന ഒരു വിഭാഗം സമൂഹത്തിനോടുള്ള പ്രതിഷേധം പങ്കുവെക്കുകയാണ് ഇപ്പോള്‍ നടി മാലാ പാര്‍വതി. ഇത് സംബന്ധിച്ച് വിശദമായ കുറിപ്പ് മാലാ പാര്‍വതി ഫേസ്ബുക്കില്‍ പങ്കുെവച്ചു.
- " class="align-text-top noRightClick twitterSection" data="">
'ആര്‍ക്കും വേണ്ടാത്തവരെന്ന് സ്വയം ശപിച്ച് ഈ നാട്ടില്‍ ആരും ജീവിക്കാതിരിക്കട്ടെ... ഭര്‍തൃഗ്രഹങ്ങള്‍ പാമ്പിന്‍റെ മാളങ്ങളും, തീപ്പുരകളുമാകാതിരിക്കട്ടെ... പണം കൊടുത്ത് സ്‌നേഹിക്കാനാളെ വാങ്ങാമെന്ന ധാരണ ഒഴിഞ്ഞുപോകട്ടെ' പാര്‍വതി കുറിച്ചു. മുഖത്ത് തുപ്പിയാലും, മൂത്രമൊഴിച്ചാലും, വല്ലവന്‍റെയും കൂടെ കിടക്കാന്‍ നിര്‍ബന്ധിച്ചാലും സഹിക്കാന്‍ പറയുന്ന അച്ഛനമ്മമാരോട് എന്താണ് പറയേണ്ടതെന്നറിയില്ലെന്നും പാര്‍വതി കുറിപ്പിലൂടെ പറയുന്നു. ഉത്രക്ക് അനുഭവിക്കേണ്ടി വന്നത്... മറ്റൊരാള്‍ക്കും ഉണ്ടാവാതിരിക്കാന്‍ വേണ്ട നിയമങ്ങളെങ്കിലും ഈ നാട്ടില്‍ ഉണ്ടാകേണ്ടതുണ്ടെന്നും നിയമങ്ങള്‍ക്ക് പോരായ്മയുണ്ടെങ്കില്‍ പരിഹരിക്കണമെന്നും മാലാ പാര്‍വതി കുറിച്ചു.