ETV Bharat / sitara

Major Ravi's health condition : മേജര്‍ രവിക്ക്‌ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ; ഫേസ്‌ബുക്കില്‍ വിവരം പങ്കുവെച്ച് മേജർ - Major Ravi movies

Major Ravi underwent kidney transplantation surgery : നടനും സംവിധായകനുമായ മേജര്‍ രവിയെ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക് വിധേയനാക്കി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ ശസ്‌ത്രക്രിയക്ക് വിധേയനാക്കിയത്.

Major Ravi underwent kidney transplantation surgery  മേജര്‍ രവിക്ക്‌ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ  Major Ravi's health condition  Major Ravi career  Major Ravi movies  Awards and Achievements of Major Ravi
Major Ravi's health condition : മേജര്‍ രവിക്ക്‌ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ; ആരോഗ്യ നിലയെ കുറിച്ച് ഫേസ്‌ബുക്ക് പോസ്‌റ്റ്‌
author img

By

Published : Dec 23, 2021, 12:50 PM IST

Major Ravi underwent kidney transplantation surgery : വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയക്ക്‌ വിധേയനായി നടനും സംവിധായകനുമായ മേജര്‍ രവി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ശസ്‌ത്രക്രിയക്ക് വിധേയനായത്.

മേജര്‍ രവി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. തന്‍റെ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നാണ് അദ്ദേഹം തന്‍റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചത്.

  • " class="align-text-top noRightClick twitterSection" data="">

Major Ravi's health condition : 'എല്ലാവര്‍ക്കും നമസ്‌കാരം. എന്‍റെ വൃക്ക മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിലായിരുന്നു. എന്‍റെ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി ' -മേജര്‍ രവി കുറിച്ചു.

മേജര്‍ രവിയുടെ ഈ പോസ്‌റ്റിന് താഴെ നിരവധി പേരാണ് സുഖപ്രാപ്‌തി നേര്‍ന്ന് രംഗത്തെത്തിയത്.

Major Ravi career : ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി രണ്ട് പതിറ്റാണ്ടുകള്‍ സേവനമനുഷ്‌ഠിച്ച മേജര്‍ രവി പിന്നീട് ഇന്ത്യന്‍ സിനിമയുടെ മിലിറ്ററി കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുകയായിരുന്നു. മണി രത്‌നം, കമല്‍ ഹാസന്‍, പ്രിയദര്‍ശന്‍, രാജ്‌കുമാര്‍ സന്തോഷി തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു.

1999ല്‍ ദിലീപ്‌ സബാ ഖാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കുട്ടികള്‍ക്കായി 'തൂഫാന്‍' എന്ന ചിത്രം സംവിധാനം ചെയ്‌തു. പക്ഷേ സെന്‍സറിങ് പ്രശ്‌നത്തെ തുടര്‍ന്ന് 2010ലാണ് ചിത്രം റിലീസായത്. 'ഒരു അവധിക്കാലം' എന്ന പേരില്‍ ചിത്രം മലയാളത്തിലും ഡബ്‌ ചെയ്‌തു.

Major Ravi movies : മോഹന്‍ലാലിനെ നായകനാക്കി 2006ല്‍ സംവിധാനം ചെയ്‌ത 'കീര്‍ത്തി ചക്ര'യാണ് അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം. പിന്നീട് 'മിഷന്‍ 90 ഡേയ്‌സ്‌', 'കുരുക്ഷേത്ര', 'കാണ്ഡഹാര്‍', 'കര്‍മ യോദ്ധ', 'പിക്കറ്റ് 43' എന്നീ ചിത്രങ്ങളും സംവിധാനം ചെയ്‌തു.

Awards and Achievements of Major Ravi : നിരവധി പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. സേന മെഡല്‍, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, സ്‌പെഷ്യല്‍ ഓണര്‍ ജൂറി പുരസ്‌കാരം, ഏഷ്യാനെറ്റ്‌ ഫിലിം അവാര്‍ഡ്‌ എന്നീ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

Also Read : Christmas Release Movies : ഒരേ സമയം തിയേറ്ററിലും വീട്ടിലിരുന്നും കാണാം ; ക്രിസ്‌മസ് റിലീസ്‌ ചാകര

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.