ETV Bharat / sitara

'തലയില്‍ കുറച്ച്‌ ആള്‍ താമസവും ടെക്‌നിക്കല്‍ അറിവും വേണം' ; തുറന്നടിച്ച്‌ മേജര്‍ രവി - Babu rescue operation

Major Ravi against Pinarayi Vijayan: കോസ്‌റ്റ്‌ ഗാര്‍ഡിനെ വിളിക്കുന്ന സമയത്ത്‌ സൈന്യത്തെ വിളിച്ചിരുന്നെങ്കില്‍ വളരെ പെട്ടെന്ന്‌ രക്ഷാദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിയുമായിരുന്നുവെന്ന്‌ മേജര്‍ രവി

Major Ravi against Pinarayi Vijayan  തുറന്നടിച്ച്‌ മേജര്‍ രവി  Babu rescue operation  Major Ravi facebook post about Babu
'തലയില്‍ കുറച്ച്‌ ആള്‍ താമസവും ടെക്‌നിക്കല്‍ അറിവും വേണം'; തുറന്നടിച്ച്‌ മേജര്‍ രവി
author img

By

Published : Feb 9, 2022, 6:11 PM IST

Babu rescue operation : മലമ്പുഴ ചെറാട്‌ മലയിടുക്കില്‍ കുടുങ്ങിയ ബാബു ആണ് കഴിഞ്ഞ രണ്ട്‌ ദിവസമായി വാര്‍ത്താ തലക്കെട്ടുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബാബു ജീവിതത്തിലേയ്‌ക്ക്‌ തിരിച്ചുവരികയാണ്. കേരളം കണ്ട വലിയ രക്ഷാദൗത്യങ്ങളിലൊന്നായിരുന്നു ഇത്.

Major Ravi against Pinarayi Vijayan : സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്‌ ഒറ്റയ്‌ക്ക്‌ ബാബുവിനെ രക്ഷപ്പെടുത്താന്‍ സാധിക്കാതെ വന്നതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ സൈന്യത്തിന്‍റെ സഹായം തേടുകയായിരുന്നു. സംഭവത്തില്‍ പ്രതികരിച്ച്‌ സംവിധായകന്‍ മേജര്‍ രവി രംഗത്തെത്തി. കോസ്‌റ്റ്‌ ഗാര്‍ഡിനെ വിളിക്കുന്ന സമയത്ത്‌ സൈന്യത്തെ വിളിച്ചിരുന്നെങ്കില്‍ വളരെ പെട്ടെന്ന്‌ തന്നെ രക്ഷാദൗത്യം പൂര്‍ത്തിയാക്കാനാകുമായിരുന്നുവെന്നാണ്‌ മേജര്‍ രവി പറയുന്നത്‌.

  • " class="align-text-top noRightClick twitterSection" data="">

Major Ravi facebook post about Bab u: ഫേസ്‌ബുക്ക്‌ ലൈവിലൂടെയാണ് മേജര്‍ രവിയുടെ പ്രതികരണം. കുറച്ച്‌ വിവരവും ബോധവും ഉള്ളവരെ ദുരന്ത നിവാരണ സേനയില്‍ നിയമിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന് മേജര്‍ രവി പറയുന്നു.

'ബാബു ജീവനോടെ തിരിച്ചുവന്നതില്‍ സര്‍വേശ്വരനോട്‌ നന്ദി. ആര്‍മിക്കാരോട്‌ നന്ദി പറയേണ്ട കാര്യമില്ല. കാരണം അത്‌ ഞങ്ങളുടെ കടമയാണ്. ഈ സുരക്ഷാദൗത്യത്തില്‍ ഉണ്ടായിരുന്ന എല്ലാ പട്ടാളക്കാര്‍ക്കും ഹൃദയത്തിന്‍റെ ഭാഷയില്‍ ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. ബാബുവിനെ രക്ഷിച്ചതില്‍ ഞങ്ങളെല്ലാവരും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇനി കുറച്ച്‌ കാര്യങ്ങള്‍ സര്‍ക്കാരിനോട്‌ പറയാനുണ്ട്‌.

കൃത്യമായ വിദ്യാഭ്യാസ നിലവാരമില്ലാത്ത ആളുകളെ പല വിഭാഗത്തിലും പോസ്‌റ്റ്‌ ചെയ്‌ത സംഭവങ്ങൾ ഈ അടുത്തൊക്കെ നമ്മൾ അറിഞ്ഞതാണ്. പാർട്ടി അനുഭാവിയെന്ന നിലയിൽ നിങ്ങൾ ആരെ വേണമെങ്കിലും പോസ്‌റ്റ്‌ ചെയ്തോളൂ. ഒരു കാര്യം പറയാം. ഈ ദുരന്തനിവാരണ വിഭാഗത്തിൽ തലയ്ക്കകത്ത് കുറച്ച് ആൾ താമസം ഉള്ളവരെ എങ്കിലും വിടണം. എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചാൽ, ഒന്ന് നേരേ ഇരിക്കാൻ പോലും കഴിയാത്ത ചെറിയൊരു ഗുഹയിലാണ് ബാബു കുടുങ്ങിക്കിടന്നത്. ദൈവാനുഗ്രഹം കൊണ്ടാണ് അങ്ങനെയൊരു സ്ഥലത്തുതന്നെ വന്ന് തടഞ്ഞിരിക്കാൻ കഴിഞ്ഞത്. അങ്ങനെ ഇരിക്കുന്ന സാഹചര്യം കൂടി മനസ്സിലാക്കണം.

Also Read: 'മരക്കാറും' 'ജയ്‌ ഭീമും' പുറത്ത്‌' ; 'റൈറ്റിംഗ്‌ വിത്ത്‌ ഫയറി'ന് ഓസ്‌കര്‍ നോമിനേഷന്‍

പാലക്കാട്ടെ ഈ മാസത്തെ ചൂടെന്ന്‌ പറഞ്ഞാൽ ചിന്തിക്കാൻ പോലും സാധിക്കില്ല. ആ സാഹചര്യത്തിൽ ശരീരത്തിന് ഡീ ഹൈഡ്രേഷൻ സംഭവിക്കും. അങ്ങനെ വന്നാൽ അതുമതി തല കറങ്ങി താഴെ വീഴാൻ. ഒരു മിനിറ്റ് നേരത്തേ രക്ഷിക്കുക എന്നതാണ് ഗവൺമെന്‍റ്‌ ആദ്യം ചെയ്യേണ്ടത്. ഞാൻ കുറ്റം പറയുന്നതല്ല, നിങ്ങളൊക്കെ മനസ്സിലാക്കുവാൻ വേണ്ടി കുറച്ച് കാര്യങ്ങൾ പറഞ്ഞുതരികയാണ്.

പത്രത്തിലൂടെയാണ് ബാബു ഇരിക്കുന്ന സ്ഥലം ഞാൻ മനസ്സിലാക്കിയത്, അത് കണ്ടാൽത്തന്നെ അറിയാം ഹെലികോപ്റ്റർ കൊണ്ടുവന്നാൽ രക്ഷപ്പെടുത്താൻ പറ്റുന്ന പൊസിഷൻ അല്ലെന്ന്. ഇനി ഹെലികോപ്റ്റർ കൊണ്ടുവന്നാൽ തന്നെ അത് ബാബുവിന്‍റെ അരികിലെത്തിക്കാൻ കഴിയില്ല. ബാബു ഇരിക്കുന്ന സ്ഥലത്തിന്‍റെ മുകളിലെത്തി താഴേക്ക് കയറിട്ടുകൊടുക്കാൻ മാത്രമേ സാധിക്കൂ. സാങ്കേതികമായി ഈ സുരക്ഷാദൗത്യം നടക്കില്ല. അത് മുൻകൂട്ടി മനസ്സിലാക്കാൻ കഴിയുന്ന ഒരാളായിരിക്കണം ഇതിന്‍റെ തലപ്പത്തിരിക്കാൻ.‌‌ ദൗത്യത്തിനായി അവർ ആദ്യം വിളിച്ചത് കോസ്‌റ്റ്‌ഗാര്‍ഡിനെയാണ്. അവരെ വിളിച്ചു പറഞ്ഞ സമയത്ത് എന്തുകൊണ്ട് നിങ്ങൾ ആർമിയെയും നേവിയെയും വിളിച്ചില്ല.

ഇത് കേരളത്തിന്‍റെ മാത്രം പ്രശ്‌നമല്ല, ഇന്ത്യയുടെ ഒരു പൗരന്‍റെ പ്രശ്‌നമാണ്. ദുരന്തനിവാരണ വിഭാഗത്തിന്‍റെ തലപ്പത്തിരിക്കുന്ന ആൾ ആരാണെങ്കിലും അവർ കോസ്‌റ്റ്‌ഗാര്‍ഡിനെ ആദ്യം വിളിച്ചു. ഇനി അവരെ വിളിച്ചെങ്കിൽത്തന്നെ അവരുടെ ഹെലികോപ്റ്ററിന്‍റെ കപ്പാസിറ്റി എന്തെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. അവരുടെ കയ്യിലുള്ള ക്രമീകരണങ്ങള്‍വച്ച് ഈ സുരക്ഷാദൗത്യം ഏറ്റെടുക്കാൻ കഴിയുമോ എന്നും അറിയണം. അതാണ് ഞാൻ പറഞ്ഞത്, ഇക്കാര്യത്തിൽ തലയിൽ കുറച്ച് ആൾതാമസം വേണമെന്ന്. ബാബു ഇരിക്കുന്ന സ്ഥലത്തിന്‍റെ മുകളിൽ ഹെലികോപ്റ്ററെത്തിയാൽ തന്നെ നീളമുള്ള കയർ വേണം ഇട്ടുകൊടുക്കുവാൻ. 700 മീറ്റർ എങ്കിലും നീളം വേണ്ടി വരും. അതു നടക്കില്ല. നടക്കും, ഹെലികോപ്റ്റർ കുറച്ചു കൂടി വലുതാണെങ്കിൽ. നേവിക്കാരുടെ കയ്യിൽ അത്തരം ഹെലികോപ്റ്റർ ഉണ്ട്.

ഈ കോസ്‌റ്റ്‌ഗാര്‍ഡിനെ വിളിച്ചുപറഞ്ഞ ആള‍ിന് തലയ്ക്ക് ബുദ്ധിയില്ലേ. തൊട്ടടുത്ത് നേവിയുണ്ട്, പാങ്ങോട് പട്ടാളമുണ്ട്. അങ്ങനെയൊരു വിവരം കിട്ടിയാൽ അവർ ഉടൻ തന്നെ വെല്ലിങ്ടണിൽ വിളിച്ചു പറയും. അവരാണ് അടുത്തുള്ളത്. ഈ ദൗത്യം ഇന്നലെക്കൊണ്ട് തീർക്കേണ്ടതായിരുന്നു. അത് ഇന്ന് രാവിലെ പത്ത് മണിവരെ വൈകിയത് എന്തുകൊണ്ട്. പട്ടാളക്കാർ ഇന്നലെ രാവിലെ വന്നിരുന്നെങ്കിൽ ഇന്നലെ വൈകിട്ടുകൊണ്ടു തന്നെ പയ്യനെ രക്ഷപ്പെടുത്തിയേനേ. അതുകൊണ്ടാണ് ഗവൺമെന്‍റിനോട് ഞാൻ അഭ്യർഥിക്കുന്നത്. ചില കാര്യങ്ങളിൽ എങ്കിലും സാങ്കേതിക പരിജ്ഞാനമുളള ആളുകളെ നിയമിക്കുക.

പത്രം കണ്ടപ്പോഴാണ് ഹെലികോപ്റ്റർ പോയെന്ന കാര്യം അറിയുന്നത്. അതും കോസ്‌റ്റ്‌ഗാർഡിന്‍റെ കോപ്റ്റർ. പിന്നീട് നേവിയില്‍ അന്വേഷിച്ചപ്പോൾ അവരെ ആരെയും അറിയിച്ചിട്ടില്ലെന്ന് പറഞ്ഞു. നിങ്ങളുടെ കയ്യിലുള്ള മാർഗങ്ങളെ എങ്ങനെ ഉപയോഗിക്കണമെന്ന് ഇതുവരെയും അറിയില്ല. ദുരന്തനിവാരണ വിഭാഗത്തിന് കൈകാര്യം ചെയ്യേണ്ട പല സാഹചര്യങ്ങളുണ്ട്. വെള്ളപ്പൊക്കം, മലയിടിച്ചിൽ അങ്ങനെ പലതും.

സാഹചര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന ആളെ അവിടെ ഇരുത്തുക. ഇതാരാണെങ്കിലും ശരി, ആ തെറ്റു കൊണ്ടാണ് രക്ഷാപ്രവർത്തനം ഇത്രയധികം താമസിച്ചത്. ആ പയ്യന് എന്തോ ഭാഗ്യമുണ്ട്. ഇത്രയും ഡിഹൈഡ്രേഷൻ സഹിച്ച് അവൻ അവിടെത്തന്നെ ഇരുന്നു. കൊച്ചുപയ്യനാണ്, അവന് വിശക്കും. തളർന്നുവീഴും. ഇത് മനസ്സിലാക്കാനുള്ള കഴിവ് നമുക്കെല്ലാം വേണം. എന്നെ ചിലർ ചീത്ത പറയുമായിരിക്കും. ഞാനൊ‍രു ഉപദേശമാണ് കൊടുക്കുന്നത്. ഒരു പൗരനെന്ന നിലയിൽ ഗവൺമെന്‍റിനെ സഹായിക്കുകയാണ് എന്‍റെ ലക്ഷ്യം. ഇതൊരു വിമർശനമാണെന്ന് കരുതരുത്. ഇത്രയും പറഞ്ഞില്ലെങ്കിൽ എനിക്കൊരു മനസ്സമാധാനം കിട്ടില്ല.'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.