എറണാകുളം: മാലിക്, ടേക് ഓഫ്, സീയു സൂൺ എന്നീ സിനിമകളുടെ സംവിധായകന്‍ മഹേഷ് നാരായണന്‍ ഫഹദ് ഫാസിലിന്‍റെ പുതിയ സിനിമക്ക് തിരക്കഥയൊരുക്കുന്നു. മഹേഷ് നാരായണന്‍റെ സഹ സംവിധായകനായ സജിമോനാണ് സിനിമയുടെ സംവിധായകൻ എന്നാണ് റിപ്പോർട്ടുകള്‍. വി.കെ പ്രകാശ്, വേണു എന്നിവരോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് സജിമോൻ.
അടുത്ത വർഷം തുടക്കത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കും. ഇപ്പോൾ സിനിമയുടെ ആദ്യഘട്ട ജോലികൾ പുരോഗമിക്കുകയാണ്. മുമ്പ് റാഫിയുടെ തിരക്കഥയിൽ ഫഹദ് ഫാസിലിനെ നായകനാക്കി സജിമോൻ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ ഇപ്പോൾ മഹേഷ് നാരായണന്‍റെ തിരക്കഥയുമായി മുന്നോട്ട് പോകാനാണ് സജിമോന്‍റെ തീരുമാനം. ഫഹദിന്‍റെ ഇരുൾ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ സാഹചര്യത്തിൽ ഇനി ശ്യം പുഷ്‌കരന്‍റെ തിരക്കഥയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന 'ജോജി'യില്‍ ആയിരിക്കും ഫഹദ് അഭിനയിക്കുക. നവംബറിൽ ഷൂട്ടിങ് ആരംഭിക്കുന്ന ജോജി സിനിമയുടെ ചിത്രീകരണം മുണ്ടക്കയത്തും എരുമേലിയിലുമാകും ചിത്രീകരിക്കുക.