മികച്ച സിനിമയെന്ന അഭിപ്രായങ്ങൾക്കിടയിലും മഹേഷ് നാരായണൻ- ഫഹദ് ഫാസിൽ ചിത്രം മാലിക്കിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സിനിമയെ കാലഘട്ടവുമായി ബന്ധമില്ലാതെ അവതരിപ്പിച്ചുവെന്നും, എൽഡിഎഫിന് അനുകൂലമായാണ് മാലിക്കിന്‍റെ കഥയെന്നും, ചിത്രത്തിൽ ഇസ്‍ലാമോഫോബിയ അടങ്ങിയിട്ടുണ്ടെന്നുമാണ് ആരോപണം.
യഥാർഥ സംഭവങ്ങളുമായി ചിത്രത്തിന് ബന്ധമില്ലെന്ന് മാലിക് പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ മഹേഷ് നാരായണനും ഫഹദ് ഫാസിലും വ്യക്തമാക്കിയിരുന്നു. സിനിമയിലെ തുടക്കത്തിൽ കാണിക്കുന്ന ഷിബു എന്ന പ്രതിയുടെ മരണം മുതൽ പല സംഭവങ്ങളും കഥാപാത്രങ്ങളും, ബീമാപ്പള്ളി വെടിവെയ്‌പ്പിന്‍റെ പശ്ചാത്തലമുള്ളവരാണെന്നും പറയപ്പെടുന്നു. എന്നാൽ, ബീമാപ്പള്ളി വെടിവയ്‌പ്പിനോടും അനുബന്ധ സംഭവങ്ങളോടും കഥക്ക് വളരെയധികം സാദൃശ്യമുള്ളതായാണ് പ്രേക്ഷകരുടെ അഭിപ്രായം.
- " class="align-text-top noRightClick twitterSection" data="">
സിനിമ ഒരു പ്രത്യേക സംഭവത്തെ അടിസ്ഥാനമാക്കിയിട്ടില്ലെന്നും ഗുജറാത്തിലടക്കം നമ്മൾ കണ്ട സാമൂഹിക കലാപത്തെ കുറിച്ചാണ് മാലിക് സംസാരിക്കുന്നതെന്നും മഹേഷ് നാരായണൻ വ്യക്തമാക്കുന്നു.
മാലിക് യഥാർഥ സംഭവമല്ലെന്ന് മഹേഷ് നാരായണൻ
'സുലൈമാൻ മാലിക് ജീവിച്ചിരുന്ന വ്യക്തിയല്ല. സാമൂഹിക കലാപത്തെ കുറിച്ചാണ് സിനിമ പ്രതിപാദിക്കുന്നത്. ഗുജറാത്ത് കലാപം പോലുള്ള പല സംഭവങ്ങളും നമ്മുടെ മുന്നിലുണ്ട്.'
സിനിമയിലെ രാഷ്‌ട്രീയ പാർട്ടി മുസ്ലിം ലീഗിനെ പ്രതിനിധീകരിക്കുന്നില്ലെന്നും സംവിധായകൻ പറഞ്ഞു. 'പച്ചക്കൊടി വച്ചതുകൊണ്ട് അത് മുസ്‌ലിം ലീഗാണെന്ന് പറയാനാവില്ല. ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ്. എന്നാൽ, എൽഡിഎഫിന് ശേഷം വന്ന ഭരണകൂടം ബീമാപ്പള്ളി വെടിവയ്‌പ്പിൽ തീരുമാനമുണ്ടാക്കിയിട്ടില്ല.'
അതിന് ശേഷവും ലീഗിന്‍റെ മന്ത്രിമാരുണ്ടായിട്ടുണ്ടെന്നും എന്നിട്ടും കാലങ്ങളായി തീരുമാനമുണ്ടാവാതിരുന്ന വിഷയത്തില്‍ മാലിക് ഒരു ചർച്ചക്ക് വഴിവച്ചുവെന്നുമാണ് മഹേഷ് നാരായണൻ പറഞ്ഞത്.
More Read: മാലിക്ക്, നാടിന്‍റെ സ്വന്തം അലിക്ക; ലൊക്കേഷൻ ചിത്രങ്ങളിലൂടെ
അന്നത്തെ സമുദായങ്ങള്‍ തമ്മില്‍ ഒരു സ്പര്‍ദ്ധയുമുണ്ടായിട്ടില്ലെന്നും പൊലീസുകാരാണ് വെടിവയ്‌പ്പുണ്ടാക്കിയതെന്നും ജോജു ജോർജ്ജിന്‍റെ കഥാപാത്രം പറയുന്നുണ്ട്. സിനിമ മുഴുവൻ കണ്ടാൽ അത് മനസിലാകുമെന്നും അല്ലാതെ ചരിത്രത്തെ വളച്ചൊടിച്ചില്ലെന്നും സംവിധായകൻ മറുപടി പറഞ്ഞു.
അതേ സമയം, സിനിമ വെള്ളം പൂശിയാണ് അവതരിപ്പിച്ചതെന്ന് ബിജെപി- കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെട്ടു. ടി.സിദ്ദിഖ് എംഎൽഎ അടക്കം ചിത്രത്തിനെ ട്രോളി ഫേസ്‌ബുക്കിൽ പ്രതികരിച്ചിട്ടുണ്ട്.