ETV Bharat / sitara

പ്രചോദനമായ സിനിമ, സൂര്യ മികച്ച അഭിനയം; സൂരരൈ പോട്രിനെ പ്രശംസിച്ച് മഹേഷ് ബാബു - surya and mahesh babu news

സൂരരൈ പൊട്ര് പ്രചോദനമായ സിനിമയാണെന്നും സംവിധായികയും അഭിനേതാക്കളും ഗംഭീരപ്രകടനം കാഴ്‌ചവച്ചെന്നുമാണ് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു ട്വീറ്റ് ചെയ്‌തത്. മഹേഷ് ബാബുവിന് നടൻ സൂര്യ നന്ദിയറിയിച്ചു.

MAHESH BABU  സൂര്യ മികച്ച അഭിനയം മഹേഷ് ബാബു വാർത്ത  പ്രചോദനമായ സിനിമ മഹേഷ് ബാബു വാർത്ത  സൂരരൈ പോട്രിനെ പ്രശംസിച്ച് മഹേഷ് ബാബു വാർത്ത  സുധാ കൊങ്ങര സിനിമ  സിംപ്ലി ഫ്ലൈ വാർത്ത  സൂര്യയും അപര്‍ണ ബാലമുരളിയും വാർത്ത  തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു വാർത്ത  mahesh babu praises soorari potru film and cast news  sudha kongara praised by mahesh babu news  surya and mahesh babu news  aparna and mahesh babu news
സൂരരൈ പോട്രിനെ പ്രശംസിച്ച് മഹേഷ് ബാബു
author img

By

Published : Nov 19, 2020, 5:47 PM IST

ജീവിതവും ഫിക്ഷനും സമന്വയിപ്പിച്ച് സുധാ കൊങ്ങര ഒരുക്കിയ സൂരരൈ പൊട്ര് മികച്ച പ്രതികരണമാണ് നേടുന്നത്. മുൻ എയർ ഡെക്കാൻ സ്ഥാപകൻ ജി.ആര്‍ ഗോപിനാഥൻ സ്വന്തം ജീവിതം പകർത്തിവെച്ച സിംപ്ലി ഫ്ലൈ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് തമിഴ് ചിത്രം നിർമിച്ചത്.

സൂര്യയും അപര്‍ണ ബാലമുരളിയും മുഖ്യവേഷത്തിലെത്തിയ സിനിമയിലെ അഭിനയനിരയെയും അണിയറപ്രവർത്തകരെയും അഭിനന്ദിച്ച് നിരവധി താരങ്ങളും ഇതിനോടകം രംഗത്തെത്തിയിരുന്നു. നടന്‍ ഷെയ്ന്‍ നിഗം, തെലുങ്ക് താരം സായ് ധരണ്‍ തേജ്, വിജയ്‌ ദേവരകൊണ്ട എന്നിവർ ചിത്രം കണ്ടതിന് ശേഷം അഭിനേതാക്കളെ അഭിനന്ദിച്ചു. ഇപ്പോഴിതാ തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവും സൂരരൈ പൊട്രിന് പ്രശംസയുമായി പങ്കുചേരുകയാണ്.

"എന്തൊരു പ്രചോദനമായ സിനിമ. മികച്ച സംവിധാനവും അത്ഭുതകരമായ പ്രകടനങ്ങളും. സൂര്യയുടെ ഏറ്റവും നല്ല പ്രകടനം. ടീമിന് മുഴുവൻ അഭിനന്ദനങ്ങള്‍," എന്നാണ് മഹേഷ് ബാബു ട്വിറ്ററിൽ കുറിച്ചത്. ട്വീറ്റിൽ ചിത്രത്തിലെ അഭിനേതാക്കളായ സൂര്യയെയും അപര്‍ണ ബാലമുരളിയെയും സംവിധായികയെയും സംഗീതസംവിധായകൻ ജി.വി പ്രകാശിനെയും താരം ടാഗ് ചെയ്‌തു.

മഹേഷ് ബാബുവിന്‍റെ അഭിനന്ദനട്വീറ്റിന് നന്ദി അറിയിച്ചതിനൊപ്പം അദ്ദേഹത്തിന്‍റെ പുതിയ സിനിമ സര്‍ക്കാരു വാരി പാട്ടക്ക് സൂര്യ ആശംസയും കുറിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.