ETV Bharat / sitara

മാന്ത്രികൻ റോയ് ഹോൺ കൊവിഡ് ബാധിച്ച് അന്തരിച്ചു - US

സീഗ്‌ഫ്രൈഡ് & റോയ് കോമ്പോയിലെ പ്രശസ്‌തനായ മാന്ത്രികൻ റോയ് ഹോൺ കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്

Roy Horn  Roy Horn passes away  Roy Horn no more  COVID-19 pandemic  വാഷിംഗ്‌ടൺ  യുഎസ്  അമേരിക്ക  മാന്ത്രികൻ റോയ് ഹോൺ  സീഗ്‌ഫ്രൈഡ് & റോയ്  സീഗ്ഫ്രൈഡ് ഫിഷ്ബാച്ചർ  ലാസ് വേഗാസ്  കൊവിഡ്  കൊറോണ മരണം  Siegfried Fischbacher  las vegas  magician death corona  america  washington  germany  US  United States covid death
മാന്ത്രികൻ റോയ് ഹോൺ
author img

By

Published : May 9, 2020, 1:54 PM IST

വാഷിംഗ്‌ടൺ: ലോകപ്രശസ്‌ത മാന്ത്രികൻ റോയ് ഹോൺ (75) കൊവിഡ് ബാധിച്ച് അന്തരിച്ചു. സീഗ്‌ഫ്രൈഡ് & റോയ് കോമ്പോയിലൊരുവനായ റോയ് ഹോൺ കഴിഞ്ഞ ദിവസമാണ് വൈറസ് ബാധയിൽ മരിച്ചത്. 1957ൽ സീഗ്ഫ്രൈഡ് ഫിഷ്ബാച്ചറും റോയ് ഹോണും ചേർന്ന് ജർമനിയിൽ വച്ചാണ് മാന്ത്രിക പരിപാടികൾ ആരംഭിക്കുന്നത്. ശേഷം, ലാസ് വെഗാസിലും ഇരുവരും ഒരുമിച്ച് അരങ്ങേറ്റം കുറിച്ചു. പിന്നീട്, ജാലവിദ്യയിലൂടെയും മറ്റ് കലാപരമായ പ്രവർത്തനങ്ങളിലൂടെയും ലാസ് വേഗാസിൽ ഈ കൂട്ടുകെട്ട് പ്രശസ്‌തമായി. വെള്ളക്കടുവ, വെള്ള സിംഹം തുടങ്ങിയ മൃഗങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള സീഗ്‌ഫ്രൈഡ് & റോയിയുടെ വിനോദ പരിപാടികൾ കാണികളെ അമ്പരിപ്പിച്ചിരുന്നു.

തന്‍റെ പ്രിയപ്പെട്ട സുഹൃത്തിന്‍റെ നിര്യാണത്തിൽ സീഗ്ഫ്രൈഡ് ഫിഷ്ബാച്ചർ അനുശോചനം രേഖപ്പെടുത്തി. “ഇന്ന് ലോകത്തിന് മാന്ത്രികതയുടെ ഒരു മഹാനെ നഷ്ടപ്പെട്ടു, പക്ഷേ എനിക്ക് എന്‍റെ ഉറ്റ ചങ്ങാതിയെയാണ് നഷ്‌ടമായത്,”ഫിഷ്ബാച്ചർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.