ETV Bharat / sitara

മധ്യപ്രദേശിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ടിവി- സിനിമ ചിത്രീകരണത്തിന് അനുമതി

author img

By

Published : Nov 30, 2020, 7:41 PM IST

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സിനിമാ ഷൂട്ടിങ് പുനരാരംഭിക്കുന്നതിനായി മധ്യപ്രദേശ് സർക്കാർ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പുറത്തിറക്കി.

Madhya Pradesh opens for film  film, TV shooting  TV shooting with strict guidelines  Madhya Pradesh  spread of COVID-19  കൊവിഡ് മാനദണ്ഡങ്ങളോടെ ടിവി സിനിമാ ചിത്രീകരണം വാർത്ത  മധ്യപ്രദേശിൽ ഷൂട്ടിങ്ങ് വാർത്ത  മധ്യപ്രദേശ് സർക്കാർ സിനിമ
മധ്യപ്രദേശിൽ കൊവിഡ് മാനദണ്ഡങ്ങളോടെ ടിവി- സിനിമാ ചിത്രീകരണത്തിന് അനുമതി

മുംബൈ: കൊവിഡ് മാനദണ്ഡങ്ങളോടെ മധ്യപ്രദേശിൽ ടെലിവിഷൻ- സിനിമാ ചിത്രീകരണത്തിന് അനുമതി നൽകി. ചിത്രീകരണത്തിന് ആവശ്യമായ എല്ലാ നടപടികളും സംസ്ഥാനം സ്വീകരിക്കുന്നുണ്ടെന്നും സിനിമാ ഷൂട്ടിങ് പുനരാരംഭിക്കുന്നതിനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പുറത്തിറക്കിയിട്ടുണ്ടെന്നും മധ്യപ്രദേശ് ടൂറിസം അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ സിനിമാ ചിത്രീകരണം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി ചലച്ചിത്ര- വിനോദ നയം വികസിപ്പിച്ചതായും പ്രസ്‌താവനയിലൂടെ സർക്കാർ അറിയിച്ചു.

മധ്യപ്രദേശിനെ ഒരു പ്രധാന ചലച്ചിത്ര നിർമാണ കേന്ദ്രമാക്കി മാറ്റുന്നതിനും സംസ്ഥാനത്ത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് ഈ നയത്തിലൂടെ ലക്ഷ്യമിടുന്നത്. മധ്യപ്രദേശിൽ സിനിമ ചിത്രീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് സമയബന്ധിതമായി നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു ഓൺലൈൻ ഫിലിം വെബ് പോർട്ടൽ വികസിപ്പിച്ചെടുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത് സിനിമാ ചിത്രീകരണത്തിനുള്ള അനുമതി ഉൾപ്പടെയുള്ള സേവനങ്ങൾക്ക് സഹായകമാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.