ETV Bharat / sitara

മൂര്‍ച്ചയുള്ള വാക്കുകള്‍ക്ക് വിരാമം.... - poet anil panachooran

2007ല്‍ അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് അനിൽ പനച്ചൂരാൻ സിനിമാ മേഖലയിലെത്തിയത്. അമ്പതിലധികം സിനിമ ഗാനങ്ങള്‍ക്ക് വരികളെഴുതി

lyricist poet anil panachooran death special story  അനില്‍ പനച്ചൂരാന്‍ വാര്‍ത്തകള്‍  അനില്‍ പനച്ചൂരാന്‍  അനില്‍ പനച്ചൂരാന്‍ സിനിമകള്‍  poet anil panachooran death special story  poet anil panachooran  poet anil panachooran news
മൂര്‍ച്ചയുള്ള വാക്കുകള്‍ക്ക് വിരാമം....
author img

By

Published : Jan 4, 2021, 8:51 AM IST

Updated : Jan 4, 2021, 9:00 AM IST

പേന കൊണ്ട് ഞരമ്പിലെ ചോരയോട്ടം വര്‍ധിപ്പിച്ച... വരികളിൽ വിപ്ലവം തീർത്ത കവി... ഒരു വാക്ക് പോലും പറയാതെ അനില്‍ പനച്ചൂരാന്‍ എന്ന കവിയും ഗാനരചയിതാവും മടങ്ങിയിരിക്കുന്നു.... 2021ലെ ആദ്യ നഷ്ടം... ഹൃദയാഘാതമാണ് മരണ കാരണമായത്. 2007ല്‍ അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് അനിൽ പനച്ചൂരാൻ സിനിമാ മേഖലയിലെത്തിയത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു....

'തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി

ഗ്രാമം കൊതിക്കാറുണ്ടെന്നും

തിരികേ മടങ്ങുവാൻ തീരത്തടുക്കുവാൻ

ഞാനും കൊതിക്കാറുണ്ടെന്നും....'

പ്രവാസി ജീവിതത്തിന്‍റെ നോവും പ്രതീക്ഷകളുമൊക്കെ ഇത്രമേൽ മനോഹരമായി വിളക്കിച്ചേർത്ത മറ്റേത് പാട്ടുണ്ട്... കഥ പറയുമ്പോൾ, മാടമ്പി, സൈക്കിൾ, നസ്രാണി, ക്രേസി ഗോപാലൻ, മിന്നാമിന്നിക്കൂട്ടം, കലണ്ടർ, ഭ്രമരം, പരുന്ത്, ഷേക്‌സ്പിയർ എം.എ മലയാളം, ഭഗവാൻ, ഡാഡികൂൾ, ഡ്യൂപ്ലിക്കേറ്റ്, കപ്പലുമുതലാളി, ലൗഡ്‌സ്പീക്കര്‍ അങ്ങനെ വെളിപാടിന്‍റെ പുസ്തകം അടക്കം അമ്പതിലധികം വരുന്ന സിനിമകളിലെ ഗാനങ്ങള്‍ക്കാണ് അദ്ദേഹം വരികളെഴുതിയത്. അറബിക്കഥയിലെ 'ചോര വീണ മണ്ണിൽ' എന്ന ഗാനരംഗത്ത് അഭിനയിച്ചതും പനച്ചൂരാന്‍ തന്നെയാണ്. വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ എന്നിവയാണ് പ്രധാന കവിതകൾ. അദ്ദേഹത്തിന്‍റെ കവിതകളുടെ ഒരു പ്രത്യേകത എന്തെന്നാൽ അതിന്റെ യഥാര്‍ഥ രൂപവും ഭാവവും അദ്ദേഹത്തിന്‍റെ ശബ്ദത്തിന് മാത്രമേ കൈവരിക്കാന്‍ സാധിക്കൂ എന്നതാണ്. അതായത് അയാളുടെ കവിതകൾക്ക് ചേർച്ച അയാളുടെ ശബ്ദത്തോടായിരുന്നു. പനച്ചൂരാനില്‍ എക്കാലത്തും ഒരു വിപ്ലവകാരിയുണ്ടായിരുന്നു.

'നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ

ആയിരങ്ങൾ ചോര കൊണ്ടെഴുതി വെച്ച വാക്കുകൾ...'

മുമ്പോ പിമ്പോ കേട്ടിട്ടില്ലാത്ത വിധം രക്തസാക്ഷിത്വത്തെ ഇത്രയും മനോഹരമായി വരച്ചിടാൻ പനച്ചൂരാനെ കഴിയൂ.. ആശയം വിപ്ലവമായാലും പ്രേമമായാലും അതല്ല ജിമിക്കി കമ്മൽ പോലൊന്നായാലും അതിനെ ആസ്വാദകരിലേക്ക് മനോഹരമായി എത്തിക്കാനും അതൊരു ട്രെൻഡ് സെറ്റർ ആക്കാനുമുള്ള കഴിവ് പനച്ചൂരാനുണ്ടായിരുന്നു... 'വ്യത്യസ്ഥനാമൊരു ബാർബറാം ബാലനെ... സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല' എന്ന വരികള്‍ ജനങ്ങൾ ഇത്ര കണ്ട് സ്വീകരിച്ചതും ഒരു പക്ഷെ പനച്ചൂരാന്‍റെ സ്വതസിദ്ധമായ ശൈലികൊണ്ടാകണം. അത്രയും കാമ്പുള്ള കലാകാരന് വിട.... എഴുതിവെച്ച വരികളിൽ നിങ്ങൾ ഇവിടെ ഉയർത്തെഴുന്നേൽക്കപ്പെടും പനച്ചൂരാനെ.....

സിനിമാ-സാംസ്കാരിക-സാമൂഹിക രംഗത്തെ പ്രമുഖര്‍ അനില്‍ പനച്ചൂരാന് ആദരാഞ്ജലികള്‍ നേര്‍ന്നു. വ്യത്യസ്തനായ കവിക്ക് കണ്ണീരഞ്ജലി എന്നാണ് മമ്മൂട്ടി കുറിച്ചത്. ലാല്‍ ജോസ് അനില്‍ പനച്ചൂരാന്‍റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആദരാഞ്ജലി നേര്‍ന്നത്. അറബിക്കഥ, വെളിപാടിന്‍റെ പുസ്തകം, തട്ടിന്‍പുറത്ത് അച്യുതന്‍ എന്നീ ചിത്രങ്ങള്‍ക്കായി ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ടൊവിനോ തോമസും ആദരാഞ്ജലികള്‍ നേര്‍ന്നു.

" class="align-text-top noRightClick twitterSection" data="

വ്യത്യസ്തനായ കവിക്ക് കണ്ണീരഞ്ജലി

Posted by Mammootty on Sunday, 3 January 2021
">

'ഒരു കവിത കൂടി ഞാൻ എഴുതിവെക്കാം...

എന്‍റെ കനവില്‍ നീ എത്തുമ്പോൾ ഓമനിക്കാൻ

ഒരു മധുരമായെന്നും ഓർമ്മ വെക്കാന്‍

ചാരുഹൃദയാഭിലാഷമായി കരുതി വെക്കാന്‍' കവിയുടെ ജ്വലിക്കുന്ന ഓര്‍മകള്‍ക്ക് അത്രമേൽ ഹൃദയ നൊമ്പരത്തോടെ വിട...

Last Updated : Jan 4, 2021, 9:00 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.