ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ അരുണ്‍ ബോസ് ഒരുക്കുന്ന ലൂക്കയുടെ പ്രമോ വീഡിയോ പുറത്ത്. വീഡിയോ ഗാനത്തിന്‍റെ പ്രമോയാണ് പുറത്തിറങ്ങിയത്. ഒരേ കണ്ണാല്‍ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം ജൂണ്‍ 9ന് റിലീസ് ചെയ്യും. ടൊവിനോ തോമസ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രമോ വീഡിയോ റിലീസ് ചെയ്തത്. വ്യത്യസ്തമായ പ്രണയകഥ പറയുന്ന ലൂക്കയില്‍ അഹാന കൃഷ്ണയാണ് നായിക. സൂരജ്.എസ്.കുറുപ്പാണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
കലാകാരനും ശില്‍പ്പിയുമായ നായകനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിഹാരിക എന്ന റിസര്‍ച്ച് വിദ്യാര്‍ഥിനിയുടെ വേഷമാണ് ചിത്രത്തില്‍ അഹാനയ്ക്ക്. നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, അന്‍വര്‍ ഷെരീഫ്, ജാഫര്‍ ഇടുക്കി, പൗളി എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. സ്റ്റോറി ആന്‍റ് തോട്ട്‌സിന്‍റെ ബാനറില്‍ ലിന്‍റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ജൂണ്‍ 28 ന് പ്രദര്‍ശനത്തിനെത്തും.