14 വർഷത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്‍മ പര്‍വ്വം. കൂടാതെ, ബിഗ് ബി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്‍റെ തുടർഭാഗമായ ബിലാലും അണിയറയിൽ ഒരുങ്ങുകയാണ്.
മുടി നീട്ടി വളർത്തിയ മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിലെ പോസ്റ്റർ പുറത്തുവിട്ടതോടെ മാസ് ലുക്കിലുള്ള മെഗാസ്റ്റാറിന്‍റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിതാ, സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ, ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ചിത്രത്തിൽ മെഗാസ്റ്റാറില്ല. ലെന, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, വീണ നന്ദകുമാർ, ഫർഹാൻ ഫാസിൽ എന്നീ താരങ്ങൾ ലൊക്കേഷനിൽ നിന്നുമെടുത്ത സെൽഫി ചിത്രമാണിത്.
-
#BheeshmaParvam Location Still!!#ShineTom #Lena #Soubin #VeenaNandakumar #SreenathBhasi #FarhanFazil @mammukka pic.twitter.com/85F62LPDwO
— Megastar Addicts (@MegastarAddicts) May 23, 2021 " class="align-text-top noRightClick twitterSection" data="
">#BheeshmaParvam Location Still!!#ShineTom #Lena #Soubin #VeenaNandakumar #SreenathBhasi #FarhanFazil @mammukka pic.twitter.com/85F62LPDwO
— Megastar Addicts (@MegastarAddicts) May 23, 2021#BheeshmaParvam Location Still!!#ShineTom #Lena #Soubin #VeenaNandakumar #SreenathBhasi #FarhanFazil @mammukka pic.twitter.com/85F62LPDwO
— Megastar Addicts (@MegastarAddicts) May 23, 2021
More Read: ഭീഷ്‌മ പർവ്വത്തിന്‍റെ അണിയറപ്രവർത്തകരെ പരിചയപ്പെടുത്തി അമൽ നീരദ്
ഭീഷ്മപർവ്വത്തിന്‍റെ അണിയറ പ്രവര്‍ത്തകരെ മമ്മൂട്ടി മുമ്പ് പ്രഖ്യാപിച്ചിരുന്നു. ആനന്ദ് സി. ചന്ദ്രന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ വിവേക് ഹര്‍ഷനാണ്. അമല്‍ നീരദും ദേവ്‍ദത്ത് ഷാജിയും ചേര്‍ന്നാണ് ഭീഷ്മപർവ്വത്തിന്‍റെ രചന. സുഷിന്‍ ശ്യാമാണ് സംഗീതം. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫർ സുപ്രീം സുന്ദർ ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. അമൽ നീരദ് പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് നിര്‍മാണം.