ലോസ് ഏഞ്ചൽസ്: ലിയോനാർഡോ ഡികാപ്രിയോയും റോബർട്ട് ഡി നിരോയും ഹോളിവുഡിലെ പ്രശസ്‌ത സംവിധായകൻ മാർട്ടിൻ സ്‌കോർസെസെയുമായി കൈകോർക്കുന്നു. 1920ൽ നടന്ന ഓസേജ് കൊലപാതകങ്ങളെക്കുറിച്ച് പറയുന്ന 'കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂണി'ലാണ് ഇരുവരും ഒരുമിക്കുന്നത്.
മുമ്പ് സ്‌കോർസെസെയുടെ 'ദി ഓഡിഷൻ' എന്ന ഹ്രസ്വചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുമുഴുനീള ചിത്രത്തിലൂടെ ഡികാപ്രിയോയെയും റോബർട്ട് ഡി നിരോയും ഒരു ഫ്രെയിമിൽ വരുന്നത് ഇതാദ്യമായാണ്. റോബർട്ട് ഡി നിരോക്ക് ഈ വർഷത്തെ സ്ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡ് അവാർഡിൽ ലൈഫ്ടൈം അച്ചീവ്മെന്‍റ് പുരസ്‌കാരം നൽകിയത് ലിയോനാർഡോ ഡികാപ്രിയോയായിരുന്നു. ചടങ്ങിൽ വച്ചാണ് തന്‍റെ അടുത്ത സിനിമ റോബർട്ട് ഡി നിരോക്കൊപ്പമാണെന്നും ചിത്രത്തിന്‍റെ സംവിധാനം മാർട്ടിൻ സ്‌കോർസെസെയുമാണെന്നും ഡികാപ്രിയോ അറിയിച്ചത്.
ഡികാപ്രിയോയും റോബർട്ട് ഡി നിരോയും ആദ്യമായി ഒരു മുഴുനീള ചിത്രത്തിൽ
'കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ' എന്ന ചിത്രത്തിലാണ് ലിയോനാർഡോ ഡികാപ്രിയോയും റോബർട്ട് ഡി നിരോയും ഒരുമിച്ചഭിനയിക്കുന്നത്.