ETV Bharat / sitara

എസ്.പി.ബി... ഒരിക്കലും മായാത്ത മധുരനാദം, ഓര്‍മയ്ക്ക് ഒരാണ്ട് - spb death anniversary news

ഇങ്ങനെയും ഒരാള്‍ നമ്മള്‍ക്കൊപ്പം ജീവിച്ചിരുന്നുവെന്ന് അവിശ്വസനീയം..! 50 വര്‍ഷത്തിനിടെ 16 ഭാഷകളിലായി 40,000 ഗാനങ്ങള്‍. എസ്.പി.ബി എന്ന മൂന്നക്ഷരം കുറിച്ച ഈ ചരിത്രം എന്ന് തങ്കലിപികളില്‍ തന്നെ....

ആത്മാവിൽ പതിഞ്ഞ മൂന്നക്ഷരം വാർത്ത  എസ്‌പിബി വാർത്ത  എസ്‌പിബി ചരമവാർഷികം വാർത്ത  എസ്‌പിബി ഓർമദിനം വാർത്ത  എസ്പി ബാലസുബ്രഹ്മണ്യം വാർത്ത  ഗായകൻ ബാലസുബ്രഹ്മണ്യം വാർത്ത  legend spb demise news  singer spb demise news  spb death anniversary news  sp balasubramanyam news
എസ്‌പിബി
author img

By

Published : Sep 25, 2021, 11:24 AM IST

Updated : Sep 25, 2021, 11:56 AM IST

സംഗീതജ്ഞർക്ക് അവരുടെ പ്രിയപ്പെട്ട ഗായകനെ വേർപിരിഞ്ഞ വേദന, ആസ്വാദകർക്ക് മാന്ത്രികതയുടെ അനുഭവം നഷ്‌ടപ്പെട്ട ദുഃഖം, സഹപ്രവർത്തകർക്ക് ഇനിയും നികത്താനാവാത്ത വിടവ്... 2020 സെപ്റ്റംബര്‍ 25, വെള്ളിയാഴ്‌ച... പ്രകൃതിയുടെ ശബ്‌ദം പോലും നിശ്ചലമായി എസ്‌പിബി എന്ന അതികായന്‍റെ വിടവാങ്ങലിൽ മൗനം പൂണ്ടു.

ഭാഷാന്തരമില്ലാതെ ആസ്വാദനലോകം അനുഭവിച്ചറിഞ്ഞ അൻപത് വർഷങ്ങൾ... ഇനിയും ആർക്കും നേടിയെടുക്കാനാവാത്ത പെരുമയും പ്രാഗത്ഭ്യവും എസ്‌പിബി കീഴടക്കിയപ്പോൾ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയെന്ന ഗിന്നസ് റെക്കോഡും അദ്ദേഹത്തിന് സ്വന്തം.

സകലകലാവല്ലഭനായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യം... സിനിമ പിന്നണി ഗായകനായി മാത്രമല്ല, തിരശ്ശീലയ്‌ക്ക് മുന്നിലും കൂടാതെ പിന്നിൽ കഥാപാത്രങ്ങളുടെ ശബ്‌ദമായും അദ്ദേഹം ആസ്വദിപ്പിച്ചുകൊണ്ടേയിരുന്നു. സംഗീത സംവിധായകൻ, സിനിമാ നിർമാതാവ് തുടങ്ങി എസ്.പി ബാലസുബ്രഹ്മണ്യം കൈവക്കാത്ത ഭാഗങ്ങളില്ല സിനിമകളിൽ.

16 ഭാഷകളിലായി നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകൾക്ക് അഭിഭാജ്യമായിരുന്ന ഗായകൻ പ്രതിവർഷം ശരാശരി 930 പാട്ടുകളാണ് പാടിയിട്ടുള്ളത്. ശരിക്കും പറഞ്ഞാൽ ദിവസേന മൂന്ന് ഗാനങ്ങൾ എസ്‌പിബിയിലൂടെ പിറന്നു. കന്നഡ സംഗീത സംവിധായകൻ ഉപേന്ദ്ര കുമാറിനായി 12 മണിക്കൂറിനുള്ളിൽ അദ്ദേഹം പാടിയ പാട്ടുകൾ അക്ഷരാർഥത്തിൽ അസാധ്യമെന്ന് തോന്നും. 21 ഗാനങ്ങളാണ് അന്ന് 720 മിനിറ്റുകളിൽ സംഗീതമാന്ത്രികൻ ആലപിച്ചത്.

തമിഴിൽ ഒരു ദിവസത്തിൽ 19 ഗാനങ്ങളും ഹിന്ദിയിൽ 16 ഗാനങ്ങളും പാടി റെക്കോഡുകളിൽ റെക്കോഡ് സൃഷ്‌ടിക്കുകയായിരുന്നു എസ്.പി ബാലസുബ്രഹ്മണ്യം. സംഗീതമാണ് ഭാഷ എന്ന് ജീവിതം കൊണ്ട് തെളിയിച്ച ദൈവീകസ്വരം കിലുക്കം, അനശ്വരം, ഗാന്ധർവ്വം, സുഖം സുഖകരം, മുന്നേറ്റം, തുഷാരം, രാംജി റാവു സ്‌പീക്കിങ്, സിഐഡി മൂസ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലും എത്തിയിരുന്നു.

1946 ജൂൺ നാലിന് ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയിലാണ് എസ്.പി ബാലസുബ്രഹ്മണ്യം ജനിച്ചത്. ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്നാണ് മുഴുവൻ പേര്. അച്ഛന്‍റെ ആഗ്രഹ പ്രകാരം അനന്തപൂരിലെ ഒരു എൻ‌ജിനീയറിങ് കോളജിൽ പഠനമാരംഭിച്ചു. എന്നാൽ ടൈഫോയിഡ് പിടിപെട്ടതിനെ തുടർന്ന് അവിടെത്തെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പിന്നീട്, ചെന്നൈയിലെ ഇൻസ്റ്റിട്ട്യൂഷൻ ഓഫ് എൻജിനിയേഴ്‌സിൽ ചേർന്നു. അവിടെ നിന്നും സംഗീതത്തിന്‍റെ വഴി തെരഞ്ഞെടുത്തതോടെ എസ്‌പിബി പഠനം ഉപേക്ഷിച്ചു.

ചലച്ചിത്ര പിന്നണി ഗായകനാകുന്നതിന് മുമ്പ് എസ്‌പിബി ഒരു ഗാനമേള ട്രൂപ്പിൽ അംഗമായിരുന്നു. ശേഷം സിനിമയിലേക്ക്... 1966ലെ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിൽ ആദ്യമായി ഗാനാലാപനം. പിന്നീട് ഭാഷകളുടെ അതിർവരമ്പുകൾ ഭേദിച്ച് പാടിവച്ച പാട്ടുകളെല്ലാം ഹിറ്റ്. മെലഡിയും തട്ടുപൊളിപ്പൻ പാട്ടുകളും അനായാസം വഴങ്ങുന്ന ഹൃദ്യമായ ശബ്‌ദത്തെ കൈവിടാൻ ഒരു ഭാഷയും തയ്യാറായിരുന്നില്ല എന്ന് വേണം പറയാൻ.

Also Read: എസ്‌.പി.ബി @ 75 ; അസാന്നിധ്യത്തിലെ ആദ്യ ജന്മദിനം, മരണമില്ലാത്ത ഗാനധാര

പാട്ടിലെ വിജയപാത അരങ്ങിലെത്തിയപ്പോഴും എസ്‌പിബി ആവർത്തിച്ചു. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച ഗായകൻ എന്ന ബഹുമതി നേടിയ അനശ്വര കലാകാരൻ അച്ഛനായും മാജിക് മുത്തശ്ശനായും ഡോക്‌ടറായും പൊലീസുകാരനായും അതിഥി വേഷങ്ങളിലും അഭിനയത്തിലും അമ്പരിപ്പിച്ചു. തമിഴ് ചിത്രങ്ങൾക്ക് പുറമെ തെലുങ്കു, കന്നഡ ഭാഷകളിലും സഹനടനായി പല തവണ അദ്ദേഹം വന്നുപോയി. 72 സിനിമകൾ കൂടാതെ, മിനിസ്‌ക്രീൻ പരമ്പരകളിലും തിളങ്ങിനിന്നു.

എല്ലാത്തിനും പുറമെ, രജനികാന്ത്, കമൽ ഹാസൻ, സൽമാൻ ഖാൻ, അനിൽ കപൂർ, ജമിനി ഗണേശൻ, അർജുൻ, ഗിരീഷ് കർണാട് തുടങ്ങി പ്രമുഖ താരങ്ങൾക്ക് ശബ്‌ദം നൽകിയും കലയുടെ പല വിഭാഗങ്ങൾ അദ്ദേഹം പരീക്ഷിക്കുകയും അവയിലൊക്കെ വിജയിക്കുകയും ചെയ്‌തു.

ഇളയരാജയുടെ ഈണത്തിൽ രണ്ടായിരം ഗാനങ്ങൾ. സൗന്ദരരാജനും സുശീലാമ്മയും അരങ്ങ് വാണ കാലത്തിൽ ഇസൈരാജയുടെ യുഗ്മഗാനങ്ങളിലൂടെ എസ്‌പിബിയും ജാനകിയും പുതിയ കൂട്ടുകെട്ടൊരുക്കി.

യേശുദാസിനൊപ്പം എസ്‌പിബി കൂടിച്ചേർന്ന് പിറന്നവയെല്ലാം സംഗീത ലോകത്തിന് പകരം വക്കാനാവാത്ത പാട്ടുകളാണ്.. മുഹമ്മദ് റാഫിയും കിഷോർകുമാറും നിറഞ്ഞുനിന്ന ബോളിവുഡിന്‍റെ സുവർണ കാലത്താകട്ടെ, തഴച്ചിലുകൾക്ക് പിടികൊടുക്കാതെ അവിടെയും ആത്മാവിൽ പതിഞ്ഞ മൂന്നക്ഷരം തനിക്കായി ഒരു ഇരിപ്പിടം സ്വന്തമാക്കി.

വിവിധ ഭാഷകളിലായുള്ള സംസ്ഥാന അവാർഡുകളും ദേശീയ അവാർഡുകളും, പത്മശ്രീ- പത്മഭൂഷൺ ബഹുമതികൾ, ഗിന്നസ് റെക്കോഡുകൾ... ഇതിനെല്ലാമപ്പുറം കോടാനുകോടി മനുഷ്യർക്ക് അയാളിന്നും മരണമില്ലാത്ത പ്രതിഭയാണ്.

സംഗീതത്തിന്‍റെ സമ്പുഷ്‌ട അധ്യായങ്ങളായിരുന്നു എസ്‌.പി.ബി നിറഞ്ഞു നിന്ന് അഞ്ച് ദശകങ്ങൾ. ഒരു വിതുമ്പലോടെയാണെങ്കിലും സംഗീതയാത്രയിലെ തങ്ങളുടെ പ്രിയപ്പെട്ട സഹചാരി ബാലുവിന്‍റെ ഓർമകളിലേക്ക് സുഹൃത്തുക്കൾ മടങ്ങുന്നു. എസ്‌പിബി ഇല്ലാത്ത സംഗീതലോകം ശൂന്യമല്ല... പല തലമുറകൾ ഈണം മീട്ടിയപ്പോൾ, തന്‍റെ സ്വരമാധുരിയിൽ അവയെ ശ്രോതാക്കളിലേക്ക് പകർന്നു നൽകിയ എസ്.പി ബാലസുബ്രഹ്മണ്യം അര നൂറ്റാണ്ട് കാലം ഇവിടെ അത്രയധികം വിസ്‌മയങ്ങൾ ഒരുക്കിവച്ചിട്ടുണ്ട്. ഇന്ന് അദ്ദേഹത്തിന്‍റെ സ്‌മരാണഞ്ജലിക്കൊപ്പം അവയ്‌ക്കോരോന്നിനും അതീതമായി നന്ദി അറിയിക്കുകയാണ് ആസ്വാദകലോകവും.

Last Updated : Sep 25, 2021, 11:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.