സംവിധായകൻ പാ.രഞ്ജിത്തിന്‍റെ നീലം പ്രൊഡക്ഷൻസ് നിർമിച്ച മൂന്നാമത്തെ ചിത്രമായ കുതിരൈവാലിന്‍റെ ടീസര്‍ പുറത്തിറങ്ങി. ചിത്രം ഇതിനോടകം മുംബൈ ചലച്ചിത്രോത്സവത്തിന്‍റെ ഔദ്യോഗിക പട്ടികയിൽ ഇടം നേടിയതാണ്. പരിയേറും പെരുമാൾ, ഇരണ്ടാം ഉലക പോരിൻ കടൈസി ഗുണ്ട് എന്നീ സിനിമകള്‍ക്ക് ശേഷം വരുന്ന പാ.രഞ്ജിത്ത് നിര്‍മിച്ച ചിത്രം കൂടിയാണ് കുതിരൈവാല്‍. മുംബൈ ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ സിനിമ വിഭാഗത്തിലാണ് കുതിരൈവാല്‍ പ്രദര്‍ശിപ്പിക്കുക.
- " class="align-text-top noRightClick twitterSection" data="">
പാ.രഞ്ജിത്തിന്‍റെ മദ്രാസ് എന്ന സിനിമയിലൂടെ ശ്രദ്ധേയനായ കലയരസനാണ് ചിത്രത്തില്‍ നായകൻ. മനോജ് ലിയോണൽ ജാഹ്സൻ, ശ്യാം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് ആസ്വാദകരില്‍ നിന്നും ലഭിക്കുന്നത്. ജി.രാജേഷിന്‍റെതാണ് തിരക്കഥ. കാലാ, ന്യൂട്ടൺ എന്നീ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്‌ത അഞ്ജലി പാട്ടീലാണ് നായിക.