തെന്നിന്ത്യന്‍ നടി ശ്രിയ ശരണിന്‍റെ ഭര്‍ത്താവ് ആന്‍ഡ്രൂ കൊസ്‌ചീവിന് കൊവിഡ് 19 ലക്ഷണങ്ങള്‍. വൈറസ് ബാധിതര്‍ നിരവധിയുള്ള സ്പെയിനിലാണ് ഇരുവരും താമസിക്കുന്നത്. ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ആന്‍ഡ്രൂ ഇപ്പോള്‍ ഐസൊലേഷനിലാണ്. നടി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
നേരത്തെ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നും വെവ്വേറെ മുറികളിൽ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തിരുന്നുവെന്നും ഇപ്പോൾ അദ്ദേഹത്തിന്‍റെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെന്നും ശ്രിയ പറഞ്ഞു. 'ഏകദേശം ഒരു മാസമായി ഞങ്ങൾ ഇവിടെ ലോക് ഡൗണിലാണ്. ഇവിടുത്തെ സ്ഥിതി വളരെ മോശമാണ്. തെരുവുകളെല്ലാം വിജനമാണ്. പുറത്ത് എന്താണ് സംഭവിക്കുന്നതെന്നറിയില്ല. രാത്രി എട്ടുമണിക്ക് ഇവിടെ എല്ലാവരും ബാൽക്കണിയിൽ എത്തി കയ്യടിച്ച് പാട്ട് പാടും. അത് മാത്രമാണ് ഒരാശ്വാസം' ശ്രിയ പറയുന്നു.