ETV Bharat / sitara

അഭിനയം മാത്രമല്ല, ചിത്രം വരച്ച് മനോജ് കെ ജയനെ ഞെട്ടിച്ച് കോട്ടയം നസീര്‍ - Kottayam Nazir manoj.k.jayan

അനന്തഭദ്രം സിനിമയിലെ മന്ത്രവാദിയായ ദിഗംബരന്‍റെ കണ്ണിലെ ഭാവം അതേപടി പകർത്തിയാണ് കോട്ടയം നസീര്‍ ഓയിൽ പെയിന്‍റിങ് തീര്‍ത്തിരിക്കുന്നത്.

Kottayam Nazir presents Digambaran oil painting to Manoj K Jayan  ദിഗംബരന്‍റെ ജീവസുറ്റ ഓയില്‍ പെയിന്‍റിങ് മനോജ്.കെ.ജയന് സമ്മാനിച്ച് കോട്ടയം നസീര്‍  ദിഗംബരന്‍ കോട്ടയം നസീര്‍  കോട്ടയം നസീര്‍ ചിത്രങ്ങള്‍  കോട്ടയം നസീര്‍ വാര്‍ത്തകള്‍  മനോജ്.കെ.ജയന്‍ കോട്ടയം നസീര്‍  അനന്തഭദ്രം സിനിമ വാര്‍ത്തകള്‍  Kottayam Nazir related news  Kottayam Nazir arts  Kottayam Nazir manoj.k.jayan  Digambaran oil painting
ദിഗംബരന്‍റെ ജീവസുറ്റ ഓയില്‍ പെയിന്‍റിങ് മനോജ്.കെ.ജയന് സമ്മാനിച്ച് കോട്ടയം നസീര്‍
author img

By

Published : May 14, 2021, 9:07 PM IST

മനോജ്.കെ.ജയന്‍ എന്ന അഭിനേതാവിന്‍റെ ഏറ്റവും നല്ല കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അനന്തഭദ്രം സിനിമയിലെ ദിഗംബരന്‍റേത്. ഇപ്പോള്‍ ദിഗംബരന്‍റെ മനോഹരമായതും ജീവന്‍ തുടിക്കുന്നതുമായ ഓയില്‍ പെയിന്‍റിങ് വരച്ച് മനോജിന് സമ്മാനിച്ചിരിക്കുകയാണ് സകലകലാവല്ലഭനായ കോട്ടയം നസീര്‍. മനോജ്.കെ.ജയന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. മന്ത്രവാദിയായ ദിഗംബരന്‍റെ കണ്ണിലെ ഭാവം അതേപടി പകർത്തിയിട്ടുണ്ട് ഈ ഓയിൽ പെയിന്‍റിങ്ങിൽ.

  • " class="align-text-top noRightClick twitterSection" data="">

'കോട്ടയം നസീർ എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസിൽ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യിൽ കിട്ടിയാൽ ആരുടെ ശബ്ദത്തിലേക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരൻ... അതിലുപരി മികച്ച ഒരു ചിത്രകാരൻ കൂടിയാണ് നസീർ. ഒരുതരത്തിൽ പറഞ്ഞാൽ ക്യാൻവാസിൽ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല... ദിഗംബരന്‍റെ മനോഹരമായ ഈ ഓയില്‍ പെയിന്‍റിങ് എന്‍റെ മനസിലാണ് നസീർ വരച്ചിരിക്കുന്നത്... ഒരിക്കലും മായില്ല... നന്ദി... സുഹൃത്തേ.... ഒരു കോട്ടയംകാരൻ മറ്റൊരു കോട്ടയംകാരന് നൽകിയ വലിയൊരു അംഗീകാരമായും ഞാൻ കാണുന്നു... വർഷങ്ങളായി നസീറുമായി സുഹൃത്തെന്ന നിലയിലും കലാകാരനെന്ന നിലയിലും നാട്ടുകാരൻ എന്ന നിലയിലും വലിയ അടുപ്പമുണ്ട്. ഇത് നസീർ എനിക്ക് തന്ന വലിയൊരു വിലപ്പെട്ട സമ്മാനമാണ്.... കോട്ടയം നസീർ എന്ന ചിത്രകാരന്‍റെ മുഴുവൻ പ്രതിഭയും ഇതിൽ കാണാൻ കഴിയുന്നു....' നസീര്‍ സമ്മാനിച്ച ദിഗംബരന്‍റെ ഓയില്‍ പെയിന്‍റിങിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് മനോജ്.കെ.ജയന്‍ കുറിച്ചു.

മിമിക്രിയിലൂടെയും അഭിനയത്തിലൂടെയും മലയാളിക്ക് സുപരിചിതനായ കോട്ടയം നസീര്‍ മികച്ച ചിത്രകാരന്‍ കൂടിയാണെന്ന് മലയാളിക്ക് മനസിലായിട്ട് കുറച്ച് നാളുകളെയായിട്ടുള്ളൂ. ലോക്ക് ഡൗണ്‍ കാലത്ത് മനോഹര ചിത്രങ്ങള്‍ വരച്ചും പിന്നീട് അവയുടെ പ്രദര്‍ശനം സംഘടിപ്പിച്ചും നസീര്‍ കേരളക്കരയെ ഞെട്ടിച്ചിരുന്നു.

Also read: ടിനി ടോമിന്‍റെ കൊവിഡ്‌ പ്രതിരോധം: വ്യാപക പ്രതിഷേധവുമായി സോഷ്യല്‍മീഡിയ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.