ചെന്നൈ : കൊവിഡ് ഭീതി ഒഴിഞ്ഞിട്ടില്ലെങ്കിലും പ്രതീക്ഷകളോടെയാണ് ലോകം 2022നെ വരവേറ്റത്. നിരവധി താരങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്നത്. സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, കമലഹാസന്‍, ശിവ കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ പുതുവത്സര ആശംസകള്‍ നേരുകയും പുതുവര്‍ഷ ആഘോഷം സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്‌തു.
തലൈവയെ കാണാന്‍ ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള വീടിന് മുന്‍വശത്തായി ഒത്തുകൂടിയ ആരാധകർക്ക് രജനികാന്ത് പുതുവത്സരാശംസകള്‍ നേർന്നു. 2022 എല്ലാവര്‍ക്കും അഭിവൃദ്ധിയുടെ വര്‍ഷമാകട്ടെയെന്ന് നടന്‍ കമലഹാസന്‍ ആശംസിച്ചു.
Also read: പോയ വർഷത്തിന് നന്ദി പറഞ്ഞ് അനുഷ്‌ക; മകളുടെ സ്‌നേഹത്തിന്‍റെ ദൃശ്യം പങ്കുവെച്ച് താരം
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും പങ്കാളിയും സംവിധായകനുമായ വിഗ്നേഷ് ശിവനും ദുബായിലാണ് പുതുവര്‍ഷ പുലരി ആഘോഷിച്ചത്. ബുര്‍ജ് ഖലീഫയുടെ പശ്ചാത്തലത്തില്‍ ഇരുവരും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ വിഗ്നേഷ് ശിവന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിട്ടുണ്ട്. നടന്‍ ശിവകാര്‍ത്തികേയനും ആരാധകര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്നു.