ETV Bharat / sitara

പതിവ് തെറ്റിക്കാതെ ഗാനഗന്ധര്‍വന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയില്‍ - കെ.ജെ യേശുദാസ് ക്ഷേത്ര ദര്‍ശനം

കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി തുടരുന്ന മൂകാംബിക യാത്രക്ക് ഈ ജന്മദിനത്തിലും മുടക്കം വരുത്തിയില്ല ഗന്ധര്‍വ ഗായകന്‍. പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തില്‍ വിവിധ ഗായകര്‍ സംഗീതാര്‍ച്ചനയും നടത്തി

yesudas  k.j yesudas visited kollur mookambika temple  കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം  കാസര്‍കോട്  കെ.ജെ യേശുദാസ്  കെ.ജെ യേശുദാസ് പിറന്നാള്‍  കെ.ജെ യേശുദാസ് ക്ഷേത്ര ദര്‍ശനം  k.j yesudas kollur mookambika temple
പതിവ് തെറ്റിക്കാതെ ഗാനഗന്ധര്‍വന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയില്‍
author img

By

Published : Jan 10, 2020, 4:38 PM IST

Updated : Jan 10, 2020, 5:23 PM IST

കാസര്‍കോട്: എണ്‍പതാം ജന്മദിനത്തിലും പതിവ് തെറ്റിക്കാതെ ഗാനഗന്ധര്‍വന്‍ കെ.ജെ യേശുദാസ് കൊല്ലൂര്‍ മൂകാംബിക സന്നിധിയില്‍ എത്തി. ഭാര്യ പ്രഭക്കും മക്കള്‍ക്കുമൊപ്പം കുടുംബസമേതമാണ് കെ.ജെ യേശുദാസ് ജന്മദിനാഘോഷങ്ങള്‍ക്കായി കൊല്ലൂരിലെത്തിയത്. ക്ഷേത്രത്തിലെ പ്രാര്‍ത്ഥനയാണ് യേശുദാസിന്‍റെ ജന്മദിനാഘോഷത്തില്‍ പ്രധാനം. കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി തുടരുന്ന മൂകാംബിക യാത്രക്ക് ഈ ജന്മദിനത്തിലും മുടക്കം വരുത്തിയില്ല ഗന്ധര്‍വ ഗായകന്‍. ലോകത്തിന്‍റെ ഏത് കോണിലാണെങ്കിലും ജന്മദിനത്തില്‍ മലയാളികളുടെ പ്രിയ ഗായകന്‍ തന്‍റെ പ്രിയപ്പെട്ട ദേവീ സന്നിധിയില്‍ എത്തും.

പതിവ് തെറ്റിക്കാതെ ഗാനഗന്ധര്‍വന്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയില്‍

എണ്‍പതാം പിറന്നാളില്‍ ഭാര്യക്കും മൂന്ന് മക്കള്‍ക്കുമൊപ്പമെത്തിയ യേശുദാസ് രാവിലെ ക്ഷേത്രത്തിലെത്തി ദേവിക്ക് മുമ്പില്‍ നിറഭക്തിയോടെ തൊഴുതു. ജന്മദിനത്തോടനുബന്ധിച്ച് ചണ്ഡികാ ഹോമമുള്‍പ്പെടെ വിശേഷാല്‍ പൂജകളും നടത്തി. പ്രിയ ഗായകനെ നേരില്‍ കാണാന്‍ നിരവധി ആരാധകരും ക്ഷേത്രത്തിലെത്തിയിരുന്നു. മഹാഗായകന്‍റെ ആയുരാരോഗ്യ സൗഖ്യത്തിനായി ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തില്‍ വിവിധ ഗായകര്‍ സംഗീതാര്‍ച്ചനയും നടത്തി. കഴിഞ്ഞ 20 വര്‍ഷമായി യേശുദാസിന്‍റെ ജന്മദിനത്തില്‍ ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചന നടക്കുന്നുണ്ട്. സ്വകാര്യ ഹോട്ടലിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുക്കുന്ന പിറന്നാളാഘോഷത്തിന് ശേഷം നാളെ രാവിലെ യേശുദാസ് ചെന്നൈയിലേക്ക് തിരിക്കും.

Intro:
എണ്‍പതാം പിറന്നാള്‍ ദിനത്തിലും പതിവു തെറ്റിക്കാതെ ഗാനഗന്ധര്‍വന്‍ കൊല്ലൂര്‍ മൂകാംബിക സന്നിധിയില്‍. ഭാര്യ പ്രഭക്കും മക്കള്‍ക്കുമൊപ്പം കുടുംബസമേതമാണ് കെ.ജെ.യേശുദാസ് ജന്‍മദിനാഘോഷങ്ങള്‍ക്കായി കൊല്ലൂരിലെത്തിയത്.

Body:കൊല്ലൂര്‍-മൂകാംബിക ക്ഷേത്രത്തിലെ പ്രാര്‍ത്ഥനയാണ് ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ജന്മദിനാഘോഷത്തില്‍ പ്രധാനം. കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി തുടരുന്ന മൂകാംബിക യാത്രക്ക് ഈ ജന്മദിനത്തിലും മുടക്കം വരുത്തിയില്ല ഗന്ധര്‍വ ഗായകന്‍. ലോകത്തിന്റെ ഏത് കോണിലാണെങ്കിലും ജന്മ ദിനത്തില്‍ മലയാളികളുടെ പ്രിയ ഗായകന്‍ തന്റെ പ്രിയപ്പെട്ട ദേവീ സന്നിധിയില്‍ എത്തും. എണ്‍പതാം പിറന്നാളില്‍ ഭാര്യക്കും മൂന്ന് മക്കള്‍ക്കുമൊപ്പമെത്തിയ യേശുദാസ് രാവിലെ ക്ഷേത്രത്തിലെത്തി ദേവിക്ക് മൂന്‍പില്‍ നിറഭക്തിയോടെ തൊഴുതു.

ഹോള്‍ഡ്
ജന്മദിനത്തോടന്ധിച്ച് ചണ്ഡികാ ഹോമമുള്‍പ്പെടെ വിശേഷാല്‍ പൂജകളും നടത്തി.പ്രിയ ഗായകനെ നേരില്‍ കാണുന്നതിനായി നിരവധി ആരാധകരും ക്ഷേത്രത്തിലെത്തിയിരുന്നു. മഹാ ഗായകന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി സരസ്വതി മണ്ഡപത്തില്‍ കേരളത്തിലെ വിവിധ ഗായകര്‍ ക്ഷേത്രത്തില്‍ സംഗീതാര്‍ച്ചനയും നടത്തി. കഴിഞ്ഞ 20 വര്‍ഷമായി യേശുദാസിന്റെ ജന്മദിനത്തില്‍ ക്ഷേത്രത്തില്‍ സംഗീതാര്‍ചന നടത്തുന്നുണ്ട്.

Conclusion:
Last Updated : Jan 10, 2020, 5:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.