ETV Bharat / sitara

മഞ്ജുവിന്‍റെ മരണത്തിൽ വേദനയോടെ കിഷോർ സത്യ; ജീവന്‍റെ വിലയുള്ള ജാഗ്രത വേണമെന്ന് താരം - kishore sathya corona death news

ആശുപത്രികളിലെ ഐസിയു കിടക്കകളുടെയും വെന്‍റിലേറ്റർ കിടക്കകളുടെയും ക്ഷാമം മുംബൈയിലും ഡൽഹിയിലും മാത്രമല്ല, ഇവിടെ കൊച്ചുകേരളത്തിലെയും സത്യമാണെന്നും മഞ്ജുവിന്‍റെ കൊവിഡ് മരണത്തിന്‍റെ അനുഭവം പങ്കുവച്ചുകൊണ്ട് കിഷോർ സത്യ വ്യക്തമാക്കി.

കിഷോർ സത്യ സിനിമ വാർത്ത  കിഷോർ സത്യ മഞ്ജു മരണം കൊവിഡ് വാർത്ത  സീരിയൽ നടി മലയാളം കൊറോണ മരണം വാർത്ത  മഞ്ജു സ്റ്റാൻലി കൊവിഡ് മരണം വാർത്ത  മഞ്ജുവിന്‍റെ മരണം വാർത്ത  manju stanley's covid death news latest  manju stanley kishore sathya news  kishore sathya corona death news  kishore sathya serial actor news
കിഷോർ സത്യ
author img

By

Published : May 27, 2021, 8:12 PM IST

കൊവിഡ് ബാധിച്ച് മരിച്ച തന്‍റെ സഹപ്രവർത്തയും നടിയും ഗായികയുമായ മഞ്ജു സ്റ്റാൻലിയുടെ വേർപാടിൽ വികാരാധീതനായി നടൻ കിഷോർ സത്യ. മഞ്ജുവിന്‍റെ മരണം ഉണ്ടാക്കിയ തിരിച്ചറിവുകളെ കുറിച്ചും ഫേസ്‌ബുക്കിൽ കിഷോർ സത്യ വിശദീകരിക്കുന്നുണ്ട്.

നെഞ്ചിനൊരു ഭാരവും ശ്വാസം മുട്ടലും പോലെ തോന്നിയപ്പോഴാണ് മഞ്ജു ആശുപത്രിയിൽ ചികിത്സ തേടിയത്. അതിന് മുമ്പ് മറ്റ് കൊവിഡ് ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നുവെന്നും തുടക്കത്തിൽ തന്നെ ഓക്സിജൻ കൊടുത്തിരുന്നതായും കിഷോർ സത്യ പറഞ്ഞു. ഐസിയു കിടക്കയുടെ ഒഴിവില്ലാതിരുന്നതിനാൽ തന്നെ രണ്ട് ദിവസം കഴിഞ്ഞാണ് ഐസിയു കിടക്ക കിട്ടിയതെന്നും താരം വ്യക്തമാക്കി.

മഞ്ജുവിന്‍റെ വാതോരാതെയുള്ള വാർത്തമാനങ്ങളും ചിരിയും ഇനി ഒരു ലൊക്കേഷനിലും ഉണ്ടാവില്ലെന്ന ദുഃഖം നടൻ പങ്കുവച്ചു. കൊവിഡ് നമ്മുടെ അപ്പുറത്തെ വീട്ടിൽ മാത്രമേ വരൂ എന്ന തെറ്റിദ്ധാരണ മാറ്റണമെന്നും ജീവന്‍റെ വിലയുള്ള ജാഗ്രത വേണമെന്നും കിഷോർ സത്യ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളിലൂടെ ഓർമിപ്പിച്ചു.

കിഷോർ സത്യ പങ്കുവച്ച കുറിപ്പ്

'ഇന്നലെ രാത്രി 10 മണിയോടെ സംവിധായകൻ അൻസാർ ഖാൻ വിളിച്ച് പറഞ്ഞു 'കിഷോർ, നമ്മുടെ സീരിയലിൽ ഹൌസ് ഓണർ ആയി അഭിനയിച്ച മഞ്ജു കൊവിഡ് വന്ന് മരിച്ചു എന്ന് ചില ഗ്രൂപ്പുകളിൽ കണ്ടു. സത്യമാണോ എന്ന് തിരക്കാൻ ചിലരോട് പറഞ്ഞിട്ടുണ്ട്. കിഷോറും നിജസ്ഥിതി ഒന്ന് അന്വേഷിച്ചോളൂ...'

കേട്ടപ്പോൾ ഉള്ളൂലഞ്ഞുവെങ്കിലും സത്യമാവില്ല എന്ന് തന്നെ കരുതി.... പക്ഷെ നേരം വെളുത്തു ഫോൺ നോക്കിയപ്പോൾ പലരും ഈ വാർത്ത പങ്കുവെച്ചിരുന്നു.... പല ഓൺലൈൻ വാർത്തലിങ്കുകളും ചിലർ വാട്സ്ആപ്പ് ചെയ്തിരുന്നു. അതിൽ ഒരെണ്ണത്തിൽ പിതാവിന്‍റെ പേർ പട്ടം സ്റ്റാൻലി എന്ന് പരാമർശിച്ചിരുന്നു. (എന്നാൽ മഞ്ജുവോ അദ്ദേഹമോ ഈ കാര്യം ഇതുവരെ എന്നോട് പറഞ്ഞിരുന്നില്ല) അദ്ദേഹത്തെ എനിക്ക് നേരിട്ട് അറിയാമായിരുന്നു എന്നെ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ ആയിരുന്നു അദ്ദേഹം.

  • " class="align-text-top noRightClick twitterSection" data="">

സ്റ്റാൻലി ചേട്ടനെ വിളിക്കുമ്പോഴും ഇതൊരു വ്യാജ വാർത്ത ആവണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് വിളിച്ചത്. പക്ഷെ അദ്ദേഹത്തിന്‍റെ വാക്കുകൾ എന്നെ നൊമ്പരത്തിന്‍റെ തുരുത്തിലേക്കു വലിച്ചെറിഞ്ഞു..... പെട്ടെന്ന് നെഞ്ചിനൊരു ഭാരവും ശ്വാസം മുട്ടൽ പോലെ തോന്നിയപ്പോൾ മഞ്ജു ആശുപത്രിയിൽ പോയി. (അതിന് മുൻപ് മറ്റ് കൊവിഡ് ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു എന്നാണ് സ്റ്റാൻലി ചേട്ടൻ പറഞ്ഞത്) ചെന്നപ്പോഴേ ഓക്സിജൻ കൊടുത്തു ഐസിയു ഒഴിവില്ലായിരുന്നു. രണ്ട് ദിവസം കഴിഞ്ഞാണ് ഐസിയു ബെഡ് കിട്ടിയത്. 7-8 ദിവസങ്ങൾക്ക് ശേഷം തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് മഞ്ജു യാത്രയായി....

Also Read: 22 ദിവസങ്ങള്‍ക്ക് ശേഷമാണ് കൊവിഡ് നെഗറ്റീവായത്; അനുഭവം പങ്കുവച്ച് നടന്‍ കാളി വെങ്കട്

അവരുടെ വാതോരാതെയുള്ള വാർത്തമാനങ്ങളും ചിരിയുമൊന്നും ഇനി ഒരു ലൊക്കേഷനിലും ഉണ്ടാവില്ല.... ഉള്ളിൽ ഒരുപാട് വേദനകളും അസ്വസ്ഥതകളും ഒളിപ്പിച്ചു വെച്ചാണ് മഞ്ജു നമ്മെ നോക്കി ചിരിച്ചതെന്നു സ്റ്റാൻലി ചേട്ടൻ ഇന്ന് പറയുമ്പോൾ മാത്രമാണ് അറിയുന്നത്.... പ്രിയപ്പെട്ടവരേ, ഇന്നലെവരെ കൊവിഡ് നമ്മുടെ അപ്പുറത്തെ വീട്ടിൽ മാത്രമേ വരൂ എന്ന് നമ്മൾ നമ്മുടെ മനസിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു. കൊവിഡ് നമ്മുടെ വീട്ടിലും എത്തിയെന്ന സത്യത്തിലെക്ക് നാം തിരിച്ചെത്തണം. ഓക്സിജിൻ സിലിണ്ടറിന്‍റെയും ഐസിയു, വെന്‍റിലേറ്റർ ബെഡുകളുടെയും ഇല്ലായ്മ അങ്ങ് ദില്ലിയിലെയും മുംബൈയിലെയും പത്രവാർത്തകൾ മാത്രമല്ല ഇങ്ങ് കൊച്ചുകേരളത്തിലെ സത്യം കൂടെയാണെന്ന്‌ ഉൾകൊള്ളാൻ നാം തയ്യാറാവണം.

"ജീവന്‍റെ വിലയുള്ള ജാഗ്രത" എന്ന് പറയുന്നതിന്‍റെ "വില" നാം മനസിലാക്കണം.... നമ്മുടെ പ്രിയപ്പെട്ടവരേ സംരക്ഷിക്കാൻ ഇതല്ലാതെ മറ്റൊന്നും നമ്മുടെ മുൻപിൽ ഇല്ല..... പ്രിയപ്പെട്ട മഞ്ജു.... ഒരിക്കൽ കൂടെ സ്നേഹ പ്രണാമങ്ങൾ.......'

സിനിമയിലും സീരിയലിലും സജീവമായിരുന്ന മഞ്ജു സ്റ്റാലിൻ സ്വഭാവനടിയായാണ് ശ്രദ്ധേയം. ഫെയർ ആൻഡ് ലൗലി എന്ന ചിത്രമായിരുന്നു താരം ഒടുവിൽ അഭിനയിച്ചുകൊണ്ടിരുന്ന സിനിമ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.