മരക്കാറിലൂടെയും ഹെലൻ, കോളാമ്പി, കെഞ്ചിറ തുടങ്ങി കേരളസമൂഹം ഏറ്റെടുത്ത ചിത്രങ്ങളിലൂടെയും മലയാളം ദേശീയ അവാർഡിൽ യശസ്സുയർത്തി. മികച്ച സിനിമ, ഛായാഗ്രഹകൻ, നവാഗത സംവിധായകൻ തുടങ്ങി സിനിമയുടെ പ്രമുഖമേഖലകളിലെ പുരസ്‌കാരങ്ങളെല്ലാം മലയാളം കരസ്ഥമാക്കുമ്പോഴും അന്യഭാഷകളിലെ നേട്ടങ്ങളിലും മലയാളി സാന്നിധ്യമുണ്ട്.
2019ലെ മികച്ച തമിഴ് ചിത്രം- അസുരൻ. മലയാളത്തിന്‍റെ സ്വന്തം മഞ്ജു വാര്യർ തമിഴിലേക്ക് ചുവടുവച്ചത് വെട്രിമാരൻ ചിത്രത്തിലൂടെയായിരുന്നു. ദേശീയ അവാർഡ് തിളക്കത്തിൽ അസുരൻ രണ്ട് നേട്ടങ്ങൾ കൊയ്യുമ്പോൾ, പച്ചൈയമ്മാളായി തമിഴിലെത്തിയ മഞ്ജു സാന്നിധ്യത്തിൽ മലയാളി സ്‌പർശമുണ്ട്.
![67 ദേശീയ പുരസ്‌കാരങ്ങൾ വാർത്ത മലയാളത്തിന്‍റെ ദേശീയ പുരസ്‌കാരങ്ങൾ പുതിയ വാർത്ത ഭാഷ കടന്നും മലയാളം അവാർഡ് വാർത്ത അന്യഭാഷയിൽ ദേശീയ അവാർഡ് വാർത്ത ഒത്ത സെരുപ്പ് സൈസ് 7 പുതിയ വാർത്ത ബിബിൻ ദേവ് റസൂൽ പൂക്കുട്ടി പുതിയ വാർത്ത national award apart malayalam cinema news keralites national award latest news national award winning films tamil for malayalees news malayalam national award 2019 news 67th national award latest news](https://etvbharatimages.akamaized.net/etvbharat/prod-images/11122958_othaserupp2.jpg)
റസൂൽ പൂക്കുട്ടി... 12 വർഷങ്ങൾക്ക് മുമ്പ് ഓസ്കർ പുരസ്‌കാരത്തോടെ ലോകപ്രശസ്തി നേടിയ കലാകാരൻ. പാർത്ഥിപൻ എഴുതി, പാർത്ഥിപൻ സംവിധാനം ചെയ്ത്, പാർത്ഥിപൻ നിർമിച്ച്, അദ്ദേഹം നായകനായി അഭിനയിച്ച ഒത്ത സെരുപ്പ് സൈസ് 7. ജൂറിയുടെ പ്രത്യേക പരാമർശം ഉൾപ്പെടെ രണ്ട് അവാർഡുകളാണ് തമിഴ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലെ ശബ്‌ദമിശ്രണത്തിലെ മികവിന് അംഗീകാരമായി റസൂൽ പൂക്കുട്ടിയും ദേശീയ അവാർഡ് നേടി. ഒത്ത സെരുപ്പ് സൈസ് 7ൽ ബിബിൻ ദേവും റസൂൽ പൂക്കുട്ടിയും ഒരുമിച്ചായിരുന്നു ശബ്ദലേഖനം നിർവഹിച്ചത്. ഇരുവരും കേരളത്തിന്‍റെ സ്വന്തം പ്രതിഭകൾ. അവാർഡ് ചടങ്ങിൽ ബിബിൻ ദേവിന്‍റെ പേര് പറഞ്ഞിരുന്നില്ലെങ്കിലും തന്‍റെ നേട്ടം അദ്ദേഹത്തിനും അവകാശപ്പെട്ടതാണെന്ന് റസൂൽ പൂക്കുട്ടി പിന്നീട് അറിയിച്ചു.
![67 ദേശീയ പുരസ്‌കാരങ്ങൾ വാർത്ത മലയാളത്തിന്‍റെ ദേശീയ പുരസ്‌കാരങ്ങൾ പുതിയ വാർത്ത ഭാഷ കടന്നും മലയാളം അവാർഡ് വാർത്ത അന്യഭാഷയിൽ ദേശീയ അവാർഡ് വാർത്ത ഒത്ത സെരുപ്പ് സൈസ് 7 പുതിയ വാർത്ത ബിബിൻ ദേവ് റസൂൽ പൂക്കുട്ടി പുതിയ വാർത്ത national award apart malayalam cinema news keralites national award latest news national award winning films tamil for malayalees news malayalam national award 2019 news 67th national award latest news](https://etvbharatimages.akamaized.net/etvbharat/prod-images/11122958_othaserupp.png)
ധനുഷ് മലയാളിക്ക് അന്യനല്ല. മലയാള സിനിമകളിൽ അതിഥി താരമായി എത്തിയിട്ടുണ്ടെങ്കിലും കേരളത്തിൽ ഒരു വലിയ കൂട്ടം ആരാധകരുള്ളത് താരത്തിന്‍റെ തമിഴ് സിനിമകൾക്ക് തന്നെയാണ്. മികച്ച നടനുള്ള ദേശീയ പുരസ്കാരം രണ്ടാം തവണയും ധനുഷ് നേടുമ്പോൾ മലയാളിയും തങ്ങളുടെ പ്രിയതാരത്തിന്‍റെ നേട്ടം ആഘോഷിക്കുന്നു. 2011ൽ മലയാളിതാരം സലിം കുമാറിനൊപ്പം കരസ്ഥമാക്കിയ ദേശീയ നേട്ടം ഇത്തവണ ധനുഷ് മനോജ് ബാജ്പേയിയുമായി പങ്കിട്ടു.
![67 ദേശീയ പുരസ്‌കാരങ്ങൾ വാർത്ത മലയാളത്തിന്‍റെ ദേശീയ പുരസ്‌കാരങ്ങൾ പുതിയ വാർത്ത ഭാഷ കടന്നും മലയാളം അവാർഡ് വാർത്ത അന്യഭാഷയിൽ ദേശീയ അവാർഡ് വാർത്ത ഒത്ത സെരുപ്പ് സൈസ് 7 പുതിയ വാർത്ത ബിബിൻ ദേവ് റസൂൽ പൂക്കുട്ടി പുതിയ വാർത്ത national award apart malayalam cinema news keralites national award latest news national award winning films tamil for malayalees news malayalam national award 2019 news 67th national award latest news](https://etvbharatimages.akamaized.net/etvbharat/prod-images/11122958_otah.jpg)
തമിഴിന്‍റെ മാത്രമല്ല, മലയാളിയുടെയും മക്കൾ സെൽവനാണ് വിജയ് സേതുപതി. സൂപ്പർ ഡീലക്സിലെ ശിൽപയുടെ കൈകളിൽ സഹനടനുള്ള പുരസ്‌കാരം എത്തുമ്പോൾ കേരളത്തിന്‍റെ മരുമകൻ കൂടിയായ വിജയ് സേതുപതിയിൽ മലയാളം അഭിമാനം കൊള്ളുന്നു.
![67 ദേശീയ പുരസ്‌കാരങ്ങൾ വാർത്ത മലയാളത്തിന്‍റെ ദേശീയ പുരസ്‌കാരങ്ങൾ പുതിയ വാർത്ത ഭാഷ കടന്നും മലയാളം അവാർഡ് വാർത്ത അന്യഭാഷയിൽ ദേശീയ അവാർഡ് വാർത്ത ഒത്ത സെരുപ്പ് സൈസ് 7 പുതിയ വാർത്ത ബിബിൻ ദേവ് റസൂൽ പൂക്കുട്ടി പുതിയ വാർത്ത national award apart malayalam cinema news keralites national award latest news national award winning films tamil for malayalees news malayalam national award 2019 news 67th national award latest news](https://etvbharatimages.akamaized.net/etvbharat/prod-images/11122958_othaa.jpg)
കേരളവും കടന്ന് ദേശീയ തലത്തിൽ മലയാളം അംഗീകരിക്കപ്പെടുന്ന ചരിത്രമുഹൂർത്തമാണിത്. മികച്ച സംഗീത സംവിധായകനായി ഡി. ഇമ്മൻ നേട്ടം കൈവരിച്ച വിശ്വാസത്തിലുൾപ്പെടെ മലയാള സാന്നിധ്യം നിറഞ്ഞുനിൽക്കുമ്പോൾ സിനിമ വളരുന്നതിനൊപ്പം ഇവിടുത്തെ കലാകാരന്മാരും പ്രകീർത്തിക്കപ്പെടുകയാണ്.