വീട്ടിൽ വെറുതെ കിടക്കുന്ന ഉപയോഗയുക്തമായ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, ടാബ്‌ലെറ്റ് എന്നിവ നിർധനരായ വിദ്യാർഥികൾക്ക് എത്തിച്ച് അവരുടെ ഓൺലൈൻ പഠനത്തിന് കൈത്താങ്ങാകാമെന്ന് മെഗാസ്റ്റാർ മമ്മൂട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു മമ്മൂട്ടി 'വിദ്യാമൃതം' പദ്ധതി പ്രഖ്യാപിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ തന്‍റെ സെലിബ്രിറ്റി ഇമേജിനെ പ്രയോജനപ്പെടുത്തിക്കൊണ്ട് മറ്റുള്ളവർക്ക് പ്രചോദമാനമാകുന്ന ഇടപെടലാണ് മെഗാസ്റ്റാർ നടത്തിയതെന്ന് നിരവധി പേർ പ്രതികരിക്കുകയും ചെയ്‌തു.
- " class="align-text-top noRightClick twitterSection" data="">
മമ്മൂട്ടിക്ക് അഭിനന്ദനമറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തി. മമ്മൂട്ടി മുന്നോട്ടുവച്ച പദ്ധതി എല്ലാവർക്കും ഒരു മാതൃകയാണെന്നും ഇത് പിന്തുടർന്ന് നിരവധി പേര്‍ രംഗത്തുവരുമെന്നത് ഉറപ്പാണെന്നും മന്ത്രി ഫേസ്ബുക്കിൽ പറഞ്ഞു. പദ്ധതിക്ക് എല്ലാ ഭാവുകളും നേരുന്നതിനൊപ്പം വി.ശിവൻകുട്ടി മെഗാസ്റ്റാറിന് നന്ദി അറിയിക്കുകയും ചെയ്‌തു.
വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
'മലയാളത്തിന്‍റെ മഹാനടൻ ശ്രീ മമ്മൂട്ടിയ്ക്ക് നന്ദി. പഠനാവശ്യത്തിന് സ്മാർട്ട് ഫോൺ ഇല്ലാത്ത കുട്ടികൾക്ക് ഫോൺ എത്തിച്ചു കൊടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി ശ്രീ മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ച വരികൾ സുമനസുകൾക്ക് മാതൃകയാകും. നിർധനരായ വിദ്യാർഥികളെ സഹായിക്കാൻ ഈ മാതൃക പിന്തുടരാൻ നിരവധി പേർ രംഗത്ത് വരും എന്ന് ഉറപ്പാണ്. ഈ പദ്ധതിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.'
More Read: "വിദ്യാമൃതം".. അവർ പഠിക്കട്ടെ, കുഞ്ഞുങ്ങൾക്ക് വേണ്ടി മമ്മൂട്ടി..
ഫോണുകളും ടാബ്‌ലെറ്റും സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അത് ഒരു കവറിലാക്കി തൊട്ടടുത്തുള്ള 'ശ്രീ ഗോകുലം സ്പീഡ് ആന്‍ഡ് സേഫ്' കൊറിയര്‍ ഓഫിസിലേക്ക് അയക്കുകയോ എത്തിക്കുകയോ ചെയ്‌താൽ അത് അർഹമായ കൈകളിൽ സൗജന്യമായി എത്തിച്ചുനൽകുമെന്നാണ് മമ്മൂട്ടി അറിയിച്ചിരുന്നത്.