ETV Bharat / sitara

ഹോളിവുഡ് സംവിധായകൻ കെല്ലി അസ്‌ബറി അന്തരിച്ചു - animation movies

ആനിമേഷൻ ചിത്രങ്ങളുടെ സംവിധായകനായും രചയിതാവായും പ്രവർത്തിച്ചിരുന്ന കെല്ലി അസ്‌ബറി അർബുദരോഗത്തെ തുടർന്നാണ് അന്തരിച്ചത്.

Kelly Asbury passes away  കെല്ലി അസ്‌ബറി  ഹോളിവുഡ് സംവിധായകൻ  സ്പിരിറ്റ്: സ്റ്റാലിയൻ ഓഫ് ദി സിമറോൺ  ശ്രെക് 2  Spirit: Stallion of the Cimarron  Shrek 2  റോണി ഡെൽ കാർമെൻ  ആനിമേഷൻ ചിത്രങ്ങൾ  animation movies  hollywood director
കെല്ലി അസ്‌ബറി
author img

By

Published : Jun 28, 2020, 5:27 PM IST

ലോസ് ഏഞ്ചൽസ്: ഹോളിവുഡ് സംവിധായകൻ കെല്ലി അസ്‌ബറി (60) അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ലോസ്‌ ഏഞ്ചൽസിൽ കഴിഞ്ഞ ദിവസമാണ് സംവിധായകൻ അന്തരിച്ചത്. അക്കാദമി പുരസ്‌കാരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 'സ്പിരിറ്റ്: സ്റ്റാലിയൻ ഓഫ് ദി സിമറോൺ' (2002), ശ്രെക് 2 ചിത്രങ്ങളുടെ സംവിധായകനാണ് കെല്ലി അസ്‌ബറി. വാൾട്ട് ഡിസ്‌നി ഫീച്ചർ ആനിമേഷൻ ചിത്രങ്ങളിലൂടെ 1983ൽ കരിയർ ആരംഭിച്ച അസ്ബറി, ദി പ്രിൻസ് ഓഫ് ഈജിപ്‌ത്, ചിക്കൻ റൺ, റെക്ക് ഇറ്റ് റാൽഫ് തുടങ്ങിയ സിനിമകളിലൂടെ പ്രശസ്‌തനായി. 1991ൽ റിലീസ് ചെയ്‌ത ബ്യൂട്ടി ആന്‍റ് ദി ബീസ്റ്റ് ചിത്രത്തിന്‍റെ രചയിതാവായി കെല്ലി അസ്‌ബറി പ്രവർത്തിച്ചിട്ടുണ്ട്. 1995ലെ ടോയ് സ്റ്റോറിയിലെയും 2008ൽ പുറത്തിറങ്ങിയ കുങ്‌ഫു പാണ്ട, മഡഗാസ്കർ: എസ്‌കേപ് 2 ആഫ്രിക്ക ചിത്രങ്ങളിലെയും സ്റ്റോറി ബോർഡ് തയ്യാറാക്കിയത് കെല്ലി അസ്‌ബറിയാണ്. ദി പ്രിൻസ് ഓഫ് ഈജിപ്‌തിൽ കെല്ലിക്കൊപ്പം പ്രവർത്തിച്ച റോണി ഡെൽ കാർമെൻ ആണ് സംവിധായകന്‍റെ വിയോഗ വാർത്ത ഫേസ്‌ബുക്കിലൂടെ അറിയിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.