നടനും നിര്‍മാതാവുമെല്ലാമായ സിജു വില്‍സണ്‍ സംവിധായകന്‍ വിനയന്‍റെ സ്വപ്ന പദ്ധതിയില്‍ നായക വേഷം കൈകാര്യം ചെയ്യുകയാണിപ്പോള്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂര്‍ ചരിത്രം പറയുന്ന ചിത്രത്തില്‍ നായക കഥാപാത്രമായ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ക്കാണ് സിജു വില്‍സണ്‍ ജീവന്‍ നല്‍കുന്നത്. ആദ്യമായാണ് സിജു വില്‍സണ്‍ ഒരു ചരിത്ര സിനിമയുടെ ഭാഗമാകുന്നത്. ചിത്രത്തിലെ നായകന്‍റെ പേര് പുറത്തുവിട്ടിരുന്നെങ്കിലും നായികയാരെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് വിനയനും സിജു വില്‍സണും നായകയുടെ പേര് വെളിപ്പെടുകത്തിയിരിക്കുകയാണ്. കന്നട നടിയും പൂനൈ ടൈംസ് ഫ്രഷ് ഫെയ്‌സ് 2019 വിജയിയുമായ കയാദു ലോഹറാണ് നായിക. നങ്ങേലി എന്ന കഥാപാത്രത്തെയാണ് കയാദു ചിത്രത്തില്‍ അവതരിപ്പിക്കുക. മുകില്‍ പെട്ട എന്ന കന്നട സിനിമയാണ് നടിയുടെ ആദ്യ സിനിമ. ഏറെ നാളത്തെ പരിശീലനവും കഠിന പ്രയത്‌നവും പൂര്‍ത്തിയാക്കിയാണ് കയാദു നങ്ങേലിയുടെ വേഷം സിനിമയില്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയെന്ന സന്തോഷം നടി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
ആറാട്ടുപുഴ വേലായുധ പണിക്കരെ അവതരിപ്പിക്കാൻ സിജു, കളരിയും കുതിരയോട്ടവും മറ്റ് ആയോധന കലകളും പരിശീലിച്ചിരുന്നു. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനാണ് അണയറപ്രവര്‍ത്തകരുടെ പദ്ധതി. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ് ജോസ്, സുധീര്‍ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത്ത് രവി, അശ്വിന്‍, ജോണി ആന്‍റണി, ജാഫര്‍ ഇടുക്കി, സെന്തില്‍ കൃഷ്ണ തുടങ്ങിയവര്‍ക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് വിനയന്‍ നേരത്തെ അറിയിച്ചിരുന്നു. എം.ജയചന്ദ്രനും റഫീഖ് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാല് ഗാനങ്ങളുടെ റെക്കോര്‍ഡിങ് പൂര്‍ത്തിയായി. ഛായാഗ്രഹണം ഷാജികുമാറും കലാസംവിധാനം അജയന്‍ ചാലിശ്ശേരിയുമാണ് നിര്‍വഹിക്കുന്നത്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് സിനിമ നിര്‍മിക്കുന്നത്.