Kareena Kapoor Amrita Arora house sealed : ബോളിവുഡ് താര സുന്ദരികളായ കരീന കപൂറും, അമൃത അറോറയും കൊവിഡ് പോസിറ്റീവായ വാര്‍ത്തയാണ് കഴിഞ്ഞ ദിവസം വാര്‍ത്ത തലക്കെട്ടുകളില്‍ നിറഞ്ഞുനിന്നത്. ഇരുവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇരുവരുടെയും വസതികള്‍ കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ സീല്‍ ചെയ്‌തിരുന്നു.
നടിമാര്‍ക്കൊപ്പം പാര്‍ട്ടികളിലുണ്ടായിരുന്ന മഹീപ് കപൂര്‍, സീമ ഖാന്‍ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കരീനയും അമൃതയും സൂപ്പര്‍ സ്‌പ്രെഡര്‍ ആയെന്നാണ് മുംബൈ കോര്‍പറേഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. നടിമാര്‍ കൊവിഡ് ആയിരുന്നത് മറച്ചുവച്ചാണ് വിവിധ പാര്‍ട്ടികളുടെ ഭാഗമായതെന്നും കോര്‍പ്പറേഷന്‍ പറയുന്നു.
Kareena Kapoor is super spreader : ഇരുവരുടെയും ബംഗ്ലാവുകളില്‍ സമ്പര്‍ക്കത്തില്‍ വന്നവരെയെല്ലാം പരിശോധിക്കും. എന്നാല്‍ സമ്പര്‍ക്കത്തിലുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ നടിമാര്‍ നല്‍കുന്നില്ലെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്ന് മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവരെ കൂടാതെ കരിഷ്‌മ കപൂര്‍, മലൈക അറോറ, മസബ ഗുപ്‌ത തുടങ്ങീ നിരവധി പേരും ഇവര്‍ക്കൊപ്പം പാര്‍ട്ടിയിലുണ്ടായിരുന്നു. പാര്‍ട്ടിയിലെ ചിത്രങ്ങള്‍ കരീന കപൂര്‍ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. കരണ്‍ ജോഹര്‍ നടത്തിയ കബി ഖശി കബി ഗം റീ യൂണിയന്‍ പാര്‍ട്ടിയിലും കരീന കപൂര്‍ പങ്കെടുത്തിരുന്നു. ആലിയ, അര്‍ജുന്‍ കപൂര്‍ അടക്കം നിരവധി താരങ്ങളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
കരീനയില്‍ നിന്നും കൂടുതല്‍ പേര്‍ക്ക് കൊവിഡ് പടര്‍ന്നിരിക്കുമോ എന്ന ആശങ്കയിലാണ് കോര്‍പ്പറേഷന്‍ അധികൃതര്‍. കൊവിഡ് ചട്ടം ലംഘിച്ച് നിരവധി പാര്‍ട്ടികളില്‍ കരീന കപൂര്‍ പങ്കെടുത്തിരുന്നുവെന്നാണ് കോര്‍പ്പറേഷന്‍റെ ആരോപണം.
അടുത്ത സുഹൃത്തുക്കളായ കരീനയും അമൃതയും ഒരുമിച്ച് നിരവധി പാര്‍ട്ടികള്‍ നടത്താറുണ്ട്.
Also Read : 13th IDSFFK ends today : അന്താരാഷ്‌ട്ര ഡോക്യുമെന്‍ററി-ഹ്രസ്വ ചിത്ര മേളയ്‌ക്ക് കൊടിയിറക്കം