കന്നടനടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുടെ ബിഗ് ബജറ്റ് ചിത്രം അവനേ ശ്രീമണ്‍നാരായണ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ അഞ്ച് ഭാഷകളില്‍ നവംബര്‍ 28ന് റിലീസ് ചെയ്യും. പുഷ്കര്‍ ഫിലിംസിന്റെ ബാനറില്‍ എത്തുന്ന ചിത്രം എച്ച്.കെ പ്രകാശ്, പുഷ്കര്‍ മല്ലികാര്‍ജുനന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. രണ്ടരവര്‍ഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന രക്ഷിത് ഷെട്ടി ചിത്രമെന്ന പ്രത്യേകതയും അവനേ ശ്രീമണ്‍നാരായണ എന്ന ചിത്രത്തിനുണ്ട്.
- " class="align-text-top noRightClick twitterSection" data="">
സച്ചിന്‍ രവി സംവിധാനം ചെയ്യുന്ന ചിത്രം കോമഡി ആക്ഷന്‍ മൂഡിലാണ് ഒരുക്കിയിട്ടുള്ളത്. നായകന്‍ രക്ഷിത് ഷെട്ടി പൊലീസ് വേഷത്തില്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രം വൈറലായിരുന്നു. ഷാന്‍വി ശ്രീവാസ്തവയാണ് ചിത്രത്തില്‍ രക്ഷിത് ഷെട്ടിയുടെ നായിക. അച്യുത് കുമാറാണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വലിയ കാന്‍വാസില്‍ ചിത്രീകരിച്ച സിനിമ ഡിസംബര്‍ 27ന് തീയേറ്ററുകളിലെത്തും. കന്നഡക്ക് പുറമേ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.