മുംബൈ: കന്നഡ നടി ശ്വേത കുമാരിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്‌തു. തിങ്കളാഴ്‌ച രാത്രിയാണ് താരത്തെ എൻസിബി കസ്റ്റഡിയിലെടുത്തത്.
നടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. എൻഡിപിഎസ് നിയമപ്രകാരമാണ് ഇവർക്കെതിരെ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. നടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ശേഷം, ശ്വേതയെ കസ്റ്റഡിയിൽ വേണമെന്ന് എൻസിബി ഉദ്യോഗസ്ഥർ കോടതിയോട് ആവശ്യപ്പെടും.
27കാരിയായ ശ്വേതയുടെ സ്വദേശം ഹൈദരാബാദാണ്. മുംബൈ ഭയന്തറിലെ ക്രൗൺ ബിസിനസ് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ 400 ഗ്രാം എംഡി ലഹരിമരുന്നാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. മയക്കുമരുന്ന് കേസ് വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട പണമിടപാടുകളും എൻസിബി അന്വേഷിച്ചുവരുന്നു.