അന്തരിച്ച കന്നട നടന്‍ ചിരഞ്ജീവി സര്‍ജയുടെ സഹോദരന്‍ ധ്രുവ സര്‍ജ മലയാളിക്ക് സുപരിചിതനാണ്. ഇപ്പോള്‍ മാസങ്ങളായി വളര്‍ത്തിയ മുടി കാന്‍സര്‍ രോഗികള്‍ക്കായി ദാനം ചെയ്‌തിരിക്കുകയാണ് ധ്രുവ. പൊഗാരു എന്ന ഏറ്റവും പുതിയ ചിത്രത്തിലെ ലുക്കിന് വേണ്ടിയായിരുന്നു നടന്‍ മുടി വളര്‍ത്തിയത്. പൊഗാരു സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ മുടി നീട്ടുന്നതാണ്. വിവാഹ വേളയിലുമെല്ലാം നടന്‍ നീണ്ട് വളര്‍ന്ന മുടിയുമായാണ് എത്തിയത്. കാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയാണ് എന്നതിനാല്‍ ഇത്തവണത്തെ മുടിമുറിക്കല്‍ എപ്പോഴും ഓര്‍മിക്കപ്പെടുമെന്ന് ധ്രുവ് സര്‍ജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. പൊഗാരുവിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയായ വേളയിലാണ് നടന്‍ മുടി മുറിച്ചത്. മുടി ദാനം ചെയ്‌തതോടൊപ്പം എല്ലാവരും ഇത്തരത്തില്‍ മുടി ദാനം ചെയ്യാന്‍ തയ്യാറകണമെന്നും ധ്രുവ അഭ്യര്‍ഥിച്ചു.
- " class="align-text-top noRightClick twitterSection" data="
">
ചിരഞ്‍ജീവി സര്‍ജയ്‍ക്കും നടി മേഘ്‍ന രാജിനും കുഞ്ഞ് പിറന്നപ്പോള്‍ പ്രേക്ഷകരെ ആദ്യം അറിയിച്ചതും ധ്രുവ് സര്‍ജയാണ്. ധ്രുവ് സര്‍ജയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സഹോദരന്‍ ചിരഞ്‍ജീവി സര്‍ജയുടെ മരണത്തെ തുടര്‍ന്ന് വലിയ വിഷാദത്തിലായിരുന്നു ധ്രുവ. താരത്തിന്‍റെ പൊഗാരുവില്‍ രശ്‌മിക മന്ദാനയാണ് നായിക. ചിത്രത്തിലെ പൊഗാരു എന്ന് തുടങ്ങുന്ന ഗാനം ഹിറ്റായിരുന്നു.