ETV Bharat / sitara

വേര്‍പാടിന്‍റെ ഒരു വര്‍ഷം, കുറിപ്പുമായി ചിരുവിന്‍റെ പ്രിയപ്പെട്ടവര്‍ - ചിരഞ്ജീവി സര്‍ജ വാര്‍ത്തകള്‍

2020 ജൂണ്‍ ഏഴിന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് ചിരഞ്ജീവി സര്‍ജ ബെംഗളൂരുവില്‍ അന്തരിച്ചത്. ചിരു എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന ചിരഞ്‌ജീവി സര്‍ജ 20 ഓളം കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്

kannada actor chiranjeevi sarja first death anniversary  വേര്‍പാടിന്‍റെ ഒരു വര്‍ഷം, കുറിപ്പുമായി ചിരുവിന്‍റെ പ്രിയപ്പെട്ടവര്‍  chiranjeevi sarja first death anniversary  chiranjeevi sarja death anniversary  kannada actor chiranjeevi sarja news  meghna raj news  ചിരഞ്ജീവി സര്‍ജ വാര്‍ത്തകള്‍  ചിരഞ്ജീവി സര്‍ജ ചരമവാര്‍ഷികം
വേര്‍പാടിന്‍റെ ഒരു വര്‍ഷം, കുറിപ്പുമായി ചിരുവിന്‍റെ പ്രിയപ്പെട്ടവര്‍
author img

By

Published : Jun 7, 2021, 6:38 PM IST

അപ്രതീക്ഷിതമായാണ് 2020 ജൂണ്‍ ഏഴിന് കന്നട നടനും നടി മേഘ്‌ന രാജിന്‍റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജ 39-ാം വയസില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. തെന്നിന്ത്യന്‍ സിനിമ ലോകം ഒന്നടങ്കം ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടത്. ചിരുവിന്‍റെ വേര്‍പാടിന് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ താരത്തിന്‍റെ പ്രിയപ്പെട്ടവര്‍ തീരാത്ത വേദനയോടെ ചിരുവിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ്.

മേഘ്ന രാജ് ചിരുവിനൊപ്പമുള്ള പഴയൊരു ഫോട്ടോ പങ്കുവെച്ചുകൊണ്ട് 'എന്‍റേത്' എന്നാണ് കുറിച്ചത്. ആരാധകരൊക്കെ നിറകണ്ണുകളോടെയാണ് മേഘ്‌നയുടെ ചിത്രത്തിന് ലൈക്കും കമന്‍റും ഷെയറുമൊക്കെ നല്‍കുന്നത്. നടി നസ്രിയയും മറ്റ് തെന്നിന്ത്യന്‍ സിനിമാ താരങ്ങളും പോസ്റ്റിന് കമന്‍റുകളുമായി എത്തിയിരുന്നു.

ഒരു കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തില്‍ ഇരിക്കെയായിരുന്നു മരണം ചിരഞ്ജീവിയെ തട്ടിയെടുത്തത്. പിന്നീട് മേഘ്‌ന വേദനകളില്‍ നിന്ന് മോചിതയാകാന്‍ ആരാധകര്‍ ഒന്നടങ്കം താരത്തിനൊപ്പം പിന്തുണയുമായി നിന്നു. മേഘ്‌നയും കുഞ്ഞുമൊത്തുള്ള ചിത്രങ്ങളും കുഞ്ഞിന്‍റെ വിശേഷങ്ങളുമൊക്കെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

2018ലായിരുന്നു മേഘ്ന രാജിന്‍റെയും ചിരഞ്ജീവി സര്‍ജയുടെയും വിവാഹം. നടനും ചിരുവിന്‍റെ ബന്ധുവുമായ അര്‍ജുന്‍ സര്‍ജയും ചിരുവിന്‍റെ ഓര്‍മദിനത്തില്‍ കുറിപ്പുമായി എത്തി. 'പരിശോധിച്ച് ഉറപ്പിച്ചു. ഒരു വര്‍ഷമായിരിക്കുന്നു.... ജീവിതകാലം മുഴുവൻ ഞാൻ നിന്നെ മിസ് ചെയ്യും മകനേ ചിരു.... നീ എവിടെയായിരുന്നാലും നിന്‍റെ മുഖത്തെ സന്തോഷം നിറഞ്ഞ ചിരി മായില്ലെന്ന് പ്രതീക്ഷിക്കുന്നു...' ചിരുവിനൊപ്പമുള്ള പഴയകാല ചിത്രങ്ങളും അര്‍ജുന്‍ സര്‍ജ പങ്കുവെച്ചു.

Also read: ഇരുത്തി ചിന്തിപ്പിക്കുന്ന 'പരേതര്‍'

ചിരു എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന ചിരഞ്‌ജീവി സര്‍ജ 20ഓളം കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ബെംഗളൂരുവിലെ പഠനത്തിന് ശേഷം അമ്മാവനും നടനുമായ അർജുൻ സർജയോടൊപ്പം സഹസംവിധായകനായി നാലുവർഷം പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയജീവിതത്തിലേക്ക് കടക്കുന്നത്. പിന്നീട് ചിരു, വിസിൽ, അമ്മ ഐ ലവ് യു, കാക്കി, ശിവാർജുന, സംഹാര സിനിമകളിലൂടെ ശ്രദ്ധേയനായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.