കാലം ഒരിക്കലും കാത്തിരിക്കില്ല. മക്കളുടെ തിരക്കുകൾ കഴിഞ്ഞ് വരട്ടെ എന്ന് അമ്മമാർ കാത്തിരുന്നാലും ചിലപ്പോൾ സമയം നമ്മളെ അതിന് അനുവദിച്ചെന്ന് വരില്ല. മലയാളത്തിന്‍റെ പ്രിയപ്പെട്ട താരം കനിഹ സംവിധാനം ചെയ്‌ത ഹ്രസ്വചിത്രം 'മാ' പുറത്തിറക്കി. ലോക മാതൃദിനത്തിൽ സൂപ്പർതാരം മമ്മൂട്ടിയാണ് ചിത്രം റിലീസ് ചെയ്‌തത്. പ്രസന്ന ശിവരാമന്‍റെ പശ്ചാത്തല സംഗീതത്തിലൂടെ തെരുവ് മുതൽ സമ്പന്നതയിൽ വരെയുള്ള അമ്മമാരെയും അവരുടെ അതുല്യമായ സ്‌നേഹത്തെയും ഒപ്പിയെടുത്തുകൊണ്ടാണ് മാ ആരംഭിക്കുന്നത്. തിരക്കേറിയ ജോലിക്കിടയിലും ഉറക്കത്തിനിടയിലും അഥവാ അമ്മയുടെ ഫോൺ വിളി വന്നാൽ അതൊഴിവാക്കുന്ന തലമുറക്ക് വീണ്ടു വിചാരത്തിനുള്ള അവസരം കൂടി കനിഹ ഈ ഹ്രസ്വ ചിത്രത്തിലൂടെ നൽകുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
കെ.ആർ ഇമ്രാൻ അഹമ്മദാണ് മായുടെ ക്യാമറ. ഗോകുൽ നാഥ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നു. കനിഹയുടെ ഭർത്താവ് ശ്യാം രാധാകൃഷ്‌ണനാണ് അമ്മമാർക്ക് വേണ്ടി സമർപ്പിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിർമാണം.