ETV Bharat / sitara

ചിരിയുടെ മാലപ്പടം തീർക്കാൻ നിവിൻ പോളി; കോമഡി ഉറപ്പ് നൽകി കനകം കാമിനി കലഹം ടീസർ - രതീഷ് ബാലകൃഷ്ണൻ പൊതുവാൾ

ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് കനകം കാമിനി കലഹം സംവിധാനം ചെയ്യുന്നത്

nivin pauly grace antony starrer kanakam kamini kalaham teaser released  kanakam kamini kalaham  nivin pauly  ratheesh balakrishnan poduval  grace antony  ചിരിയുടെ മാലപ്പടം തീർക്കാൻ നിവിൻ പോളി  കോമഡി ഉറപ്പ് നൽകി കനകം കാമിനി കലഹം ടീസർ  കനകം കാമിനി കലഹം  രതീഷ് ബാലകൃഷ്ണൻ പൊതുവാൾ  നിവിൻ പോളി
nivin pauly grace antony starrer kanakam kamini kalaham teaser released
author img

By

Published : Jul 17, 2021, 8:08 AM IST

ആരാധകർക്ക് പ്രതീക്ഷ നൽകി വീണ്ടും കോമഡി വേഷത്തിൽ നിവിൻ പോളി. ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്‍റെ വിജയത്തിന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന കനകം കാമിനി കലഹത്തിന്‍റെ ആദ്യ ടീസർ പുറത്ത്. നിവിൻ പോളിക്കൊപ്പം ഗ്രെയ്സ് ആന്‍റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, വിൻസി അലോഷ്യസ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

  • " class="align-text-top noRightClick twitterSection" data="">

മലയാള സിനിമയിൽ അടുത്ത കാലത്ത് ആരും പരീക്ഷിച്ചിട്ടില്ലാത്ത അബ്‌സർഡ് ഹ്യൂമർ മാനദണ്ഡമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ കോമഡി വേഷം കൈകാര്യം ചെയ്യുന്ന ചിത്രമാണ് കനകം കാമിനി കലഹം.

Also Read: ഞാൻ വന്നിരിക്കുന്നത് 'കാവലിനാ'... ആരാച്ചാര്‍ ആക്കരുത്! മാസ് ലുക്കില്‍ സുരേഷ് ഗോപി

പോളി ജൂനിയർ പിക്ചേഴ്സിന്‍റെ ബാനറിൽ നിവിൻ പോളി ആണ് ചിത്രം നിർമിക്കുന്നത്. വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിങും നിർവഹിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.