ഉലകനായകന്‍റെ ദശവതാരത്തിന് കഴിഞ്ഞ ദിവസയമാണ് 13 വയസ് പൂർത്തിയായത്. മുമ്പൊരിക്കലും വെളിപ്പെടുത്താത്ത ചിത്രത്തിലെ രഹസ്യങ്ങൾ പങ്കുവച്ചാണ് ദശാവതാരത്തിന്‍റെ വാർഷികദിനം കമൽ ഹാസൻ ആഘോഷിച്ചത്. ഒരൊറ്റ ചിത്രത്തിലൂടെ പത്ത് വ്യത്യസ്‌ത കഥാപാത്രങ്ങളായി അപൂർവനേട്ടം സ്വന്തമാക്കിയ കമൽഹാസൻ തന്നെയായിരുന്നു 2008ൽ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയതും.
ചോഴ സാമ്രാജ്യത്തിൽ തുടങ്ങി 2004നെ വിഴുങ്ങിയ സുനാമി വരെ നീണ്ടുനിന്ന കഥയായിരുന്നു ദശാവതാരത്തിലേത്. കെ.എസ് രവികുമാറിന്‍റെ സംവിധാനത്തിൽ ജൂൺ 13ന് പുറത്തിറങ്ങിയ തമിഴ് ചിത്രം നിർമിച്ചത് രാജ് കമൽ ഫിലിംസ് ഇന്‍റർനാഷണലായിരുന്നു. സിനിമയുടെ തിരക്കഥ മിക്ക സംവിധായകരും നിരസിച്ചിരുന്നു. ആർക്കും മനസിലാകുന്നില്ല എന്നതായിരുന്നു കാരണം. എന്നാൽ, കഥ സിനിമയാക്കാമെന്ന് പറഞ്ഞുകൊണ്ട് രവികുമാർ ദശാവതാരത്തിലേക്ക് വരികയായിരുന്നു.
ചിത്രത്തിന്‍റെ ഭൂരിഭാഗം സമയങ്ങളിലും താൻ ഒറ്റക്കായാണ് പ്രവർത്തിച്ചതെന്ന് കമൽ ഹാസൻ പറഞ്ഞു. അതേ സമയം, മുക്ത ശ്രീനിവാസൻ, സുജാത, മാധവൻ, രമേശ് അരവിന്ദ് തുടങ്ങിയ അനുഭവസമ്പത്തുള്ള മുതിർന്ന എഴുത്തുകാരിൽ നിന്ന് തിരക്കഥക്കായി നിർദേശവും തേടി. പത്ത് അവതാരങ്ങൾക്കായുള്ള ഗെറ്റപ്പിന്‍റെ തയ്യാറെടുപ്പുകൾക്ക് അമേരിക്കയിൽ 21 ദിവസം ചെലവഴിച്ചു. പല പല ലെയറുകളിലായാണ് മേക്കപ്പ്.
Also Read: പാപനാശം 2 തുടങ്ങിയിട്ടില്ല ; വാർത്തകൾ നിഷേധിച്ച് ജീത്തു ജോസഫ്
ചിത്രത്തിന്‍റെ ക്ലൈമാക്സിലെ സുനാമി രംഗത്തിനായി ഒരു കോടി രൂപ ആവശ്യമായിരുന്നുവെന്നും അന്നത്തെ കാലത്ത് അത് സാമാന്യം വലിയ തുകയായിരുന്നെന്നും കമൽ ഹാസൻ വിശദീകരിച്ചു. സുനാമിക്ക് പകരം ട്രെയിൻ രംഗങ്ങളിലേക്ക് മാറ്റാൻ തന്നോട് നിർദേശിച്ചുവെങ്കിലും അത് കഥയെ സാരമായി ബാധിക്കുമെന്ന് കണ്ടെത്തി. സംവിധായകൻ രവികുമാറും തന്‍റെ തിരക്കഥയെ പൂർണമായി ഉൾക്കൊണ്ടെന്നും അങ്ങനെ തന്നെ ചിത്രീകരിക്കാമെന്നും അഭിപ്രായപ്പെട്ടു. ഇതേ തുടർന്നാണ്, സംവിധായകനും താനും ദശാവതാരത്തിന്‍റെ നിർമാതാക്കളായി പങ്കുചേർന്നതെന്ന് കമൽ ഹാസൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.
സിനിമയുടെ സാങ്കേതിക പ്രവർത്തനങ്ങളെയും സംഗീതം, മേക്കപ്പ് ഉൾപ്പെടെയുള്ള മേഖലകളിലെ തയ്യാറെടുപ്പുകളെയും കുറിച്ചുള്ള വിവരങ്ങൾ ഓർമകളായി കമൽഹാസൻ പങ്കുവച്ചു.
- " class="align-text-top noRightClick twitterSection" data="
">